ദുബൈ: ലോക നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആദരമർപ്പിച്ച് ദുബൈ ആരോഗ്യ വിഭാഗവും നാഷനൽ കാർഗോയും. ദുബൈ റാശിദ് ആശുപത്രിയിലായിരുന്നു പരിപാടി. 1500 നഴ്സുമാരും ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു. കോവിഡ് മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന നഴ്സുമാരുടെ ആത്മാർഥതക്കുള്ള അംഗീകാരമാണിതെന്ന് റാശിദ് ആശുപത്രി ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഹമദ് അൽ അത്താർ പറഞ്ഞു. നാഷനൽ കാർഗോ പ്രസിഡൻറ് ജേക്കബ് മാത്യു, ചീഫ് ഗ്രോത്ത് ഓഫിസർ അലൻ വൈറ്റ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.