ദുബൈ: യു.എ.ഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ ദുബൈ സർക്കാർ നൽകിയ അംഗീകാരമാണെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും പൃഥ്വിരാജ്. ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബൈയിലെത്തിയ പൃഥ്വിരാജ് 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
മലയാളികളുടെ രണ്ടാം വീടാണ് ദുബൈ. അത് അടിവരയിടുന്നതാണ് ഇത്തരം നടപടികൾ. ഭാവിയിൽ മലയാള സിനിമയുടെ കേന്ദ്രമാകും ദുബൈ. ഇത് മലയാള സിനിമക്ക് ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
നിരവധി മലയാള സിനിമകൾ ഷൂട്ട് ചെയ്യുന്ന സ്ഥലമാണ് ദുബൈ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഇവിടെ നടക്കുന്നുണ്ട്. ഇതിനെല്ലാം പ്രോൽസാഹനമേകുന്നതാണ് ദുബൈയുടെ തീരുമാനം. കലാകാരൻമാരെ പ്രോൽസാഹിപ്പിക്കുന്നതിനുള്ള ഇത്തരം നടപടികൾ അഭിനന്ദനാർഹമാണ്.
ഇത് സിനിമക്ക് ഏതു തരത്തിൽ ഗുണം ചെയ്യും എന്നത് തുടർ നടപടികളിലൂടെയും ചർച്ചകളിലൂടെയും ഉരുത്തിരിഞ്ഞു വരേണ്ട കാര്യങ്ങളാണ്. അങ്ങിനെയാവട്ടെയെന്ന് ആശംസിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.