ദുബൈ: ഭൂകമ്പം തകർത്ത സിറിയയിലെ രക്ഷാദൗത്യം പൂർത്തിയാക്കി യു.എ.ഇ ദൗത്യ സംഘം മടങ്ങിയെത്തി. നിരവധി പേരെ രക്ഷിക്കുകയും ചികിത്സ നൽകുകയും മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്. തുർക്കിയയിലെ ദൗത്യം അവസാനിപ്പിച്ച് സംഘം നേരത്തെ മടങ്ങിയെത്തിയിരുന്നു.
ജീവിച്ചിരിക്കുന്നവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി തുർക്കിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഓപറേഷൻ ഗാലൻഡ് നൈറ്റ് -2 എന്ന് പേരിട്ട രക്ഷാദൗത്യത്തിന്റെ ഭാഗമായി തുർക്കിയയിലും സിറിയയിലുമായി 134 പേരെ നിയോഗിച്ചിരുന്നു. 136 വിമാനങ്ങളിലായി 3772 ടൺ സഹായവസ്തുക്കളാണ് ഇവിടെ എത്തിച്ചത്.
തുർക്കിയയിൽ രണ്ട് ഫീൽഡ് ആശുപത്രിയും തുറന്നു. ആദ്യം 50 പേർക്കുള്ള ആശുപത്രി തുറന്ന യു.എ.ഇ പിന്നീട് 200 പേരെ കിടത്തിച്ചികിത്സിക്കാവുന്ന ആശുപത്രിയും തുറന്നിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ദിവസങ്ങളോളം കഴിഞ്ഞവരെ ജീവനോടെ പുറത്തെടുക്കാനും സേനക്ക് കഴിഞ്ഞു.
പരിക്കേറ്റ 10 സിറിയക്കാരെ അബൂദബിയിൽ ചികിത്സക്ക് എത്തിച്ചിട്ടുണ്ട്. അഞ്ച് മുതിർന്നവരും അഞ്ച് കുട്ടികളുമാണ് ഈ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.