ഷാർജ: പുതിയ ലൈറ്റ് വാഹനങ്ങൾക്കായി രണ്ടുവർഷത്തെ രജിസ്ട്രേഷൻ ലൈസൻസ് (മുൽക്കിയ) സംവിധാനം ഷാർജയിൽ ആരംഭിച്ചതായി പൊലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവർ ലൈസൻസിങ് വകുപ്പ് അറിയിച്ചു. ഇതേ കാലയളവിൽ സാധുതയുള്ള ഇൻഷുറൻസ് കവറേജ് ഉണ്ടെങ്കിൽ മാത്രമേ മുൽക്കിയ രണ്ടു വർഷത്തേക്ക് ലഭിക്കുകയുള്ളു.
പൗരന്മാർക്കും താമസക്കാർക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ ഉയർന്ന നിലവാരമുള്ള പൊലീസ് സേവനങ്ങൾ നൽകാനാണ് ഈ സംരംഭമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയിഫ് അൽ സഅരി അൽ ഷംസി പറഞ്ഞു. സേവനം ലഭിക്കുന്നതിന് വാഹന ഉടമ രണ്ടുവർഷത്തേക്ക് സാധുതയുള്ള ഇൻഷുറൻസ് രേഖ ഹാജരാക്കണമെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ ഖാലിദ് അൽ കൈ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.