Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ടുവർഷത്തെ കാർ...

രണ്ടുവർഷത്തെ കാർ രജിസ്ട്രേഷൻ സേവനം ഷാർജയിൽ തുടങ്ങി

text_fields
bookmark_border
രണ്ടുവർഷത്തെ കാർ രജിസ്ട്രേഷൻ സേവനം ഷാർജയിൽ തുടങ്ങി
cancel

ഷാർജ: പുതിയ ലൈറ്റ് വാഹനങ്ങൾക്കായി രണ്ടുവർഷത്തെ രജിസ്ട്രേഷൻ ലൈസൻസ് (മുൽക്കിയ) സംവിധാനം ഷാർജയിൽ ആരംഭിച്ചതായി പൊലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവർ ലൈസൻസിങ്​ വകുപ്പ് അറിയിച്ചു. ഇതേ കാലയളവിൽ സാധുതയുള്ള ഇൻഷുറൻസ് കവറേജ് ഉണ്ടെങ്കിൽ മാത്രമേ മുൽക്കിയ രണ്ടു വർഷത്തേക്ക് ലഭിക്കുകയുള്ളു.

പൗരന്മാർക്കും താമസക്കാർക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ ഉയർന്ന നിലവാരമുള്ള പൊലീസ് സേവനങ്ങൾ നൽകാനാണ് ഈ സംരംഭമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയിഫ് അൽ സഅരി അൽ ഷംസി പറഞ്ഞു. സേവനം ലഭിക്കുന്നതിന് വാഹന ഉടമ രണ്ടുവർഷത്തേക്ക് സാധുതയുള്ള ഇൻഷുറൻസ് രേഖ ഹാജരാക്കണമെന്ന്​ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ്​ വിഭാഗം ഡയറക്ടർ ലഫ്.​ കേണൽ ഖാലിദ് അൽ കൈ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsservicecar registrationgulf newsSharjah
Next Story