ദുബൈ: മഹാമാരി തീർത്ത പ്രതിസന്ധിക്കിടയിലും തലയുയർത്തി യു.എ.ഇ.കഴിഞ്ഞവർഷം രാജ്യത്ത് എത്തിയ വിദേശനിക്ഷേപത്തിൽ 44 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്.
ലോകമെമ്പാടും വിദേശനിക്ഷേപത്തിെൻറ തോത് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് യു.എ.ഇയുടെ മുന്നേറ്റമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾപ്രകാരം ലോകമെമ്പാടും കഴിഞ്ഞവർഷം വിദേശനിക്ഷേപത്തിൽ 42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ഇക്കാലത്തും യു.എ.ഇയിലേക്ക് 19.88 ശതകോടി ഡോളർ (73 ശതകോടി ദിർഹ) നേരിട്ടുള്ള വിദേശനിക്ഷേപമെത്തി എന്നാണ് കണക്ക്. 2019നെ അപേക്ഷിച്ച് 44 ശതമാനം കൂടുതലാണ്. യു.എ.ഇയുടെ മികച്ച ക്രൈസിസ് മാനേജ്മെൻറാണ് വിദേശനിക്ഷേപം വർധിക്കാൻ കാരണമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. അബൂദബിയിലെ എണ്ണ കമ്പനിയായ അഡ്നോക്ക് ഏർപ്പെട്ട വൻതുകയുടെ കരാറുകളാണ് വിദേശനിക്ഷേപത്തിൽ വൻ കുതിപ്പിന് കാരണമായത്.
നിക്ഷേപകരിൽ ആത്മവിശ്വാസം പകരുന്നതും സാമ്പത്തിക സുസ്ഥിരതക്ക് ഊർജം പകരുന്നതുമാണ് ഈ കണക്കുകളെന്ന് സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല അൽ മർഇ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.