ദുബൈ: കോക്കൂർ അബ്ദുൽഹയ്യ് ഹാജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ യു.എ.ഇ പ്രവാസി കൂട്ടായ്മയായ ട്രാക്സ് കോക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ കിണർ നിർമിച്ചുനൽകും. സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ട്രാക്സ് നിരവധി വർഷങ്ങളായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥി സംഘടനയാണ്.
കഴിഞ്ഞ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു. ഈ വർഷം കിണർ നിർമിക്കാനാണ് തീരുമാനം. ഒക്ടോബർ അവസാന വാരത്തിൽ ട്രാക്സിന്റെ വാർഷിക ജനറൽബോഡിയും തെരഞ്ഞെടുപ്പും നടത്താൻ യോഗം തീരുമാനിച്ചു.
ചീഫ് ഇലക്ഷൻ ഓഫിസറായി ടി.വി. നസീനെ തെരഞ്ഞെടുത്തു. എം.കെ. നസീർ വളയംകുളം, സൈഫുദ്ദീൻ പള്ളിക്കുന്ന്, മഹറൂഫ് കോഴിക്കര, റഫീഖ് കിഴിക്കര എന്നിവരെ അസി. ഇലക്ഷൻ ഓഫിസർമാരായി തെരഞ്ഞെടുത്തു. ട്രാക്സ് പ്രസിഡന്റ് അഷ്റഫ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫീക്ക് എറവറാംക്കുന്ന് ആമുഖ ഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എം.വി. റസാഖ് കോക്കൂർ പ്രൊജക്ട് വിശദീകരിച്ചു. സൈഫുദ്ദീൻ പള്ളിക്കുന്ന്, വലീദ് കോക്കൂർ, മുഹമ്മദുണ്ണി ബിയാത്തയിൽ, അബ്ദുല്ലക്കുട്ടി കോടിയിൽ, സഫീർ കിഴിക്കര, അബ്ദുൽ ഗഫൂർ എ.പി.ജെ നഗർ, ഫാറൂഖ് കാണിയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.