ദുബൈ: ഈ വർഷത്തെ ആദ്യ ആറ് മാസത്തിനിടെ ദുബൈ സ്മാർട്ട് പൊലീസ് സ്റ്റേഷനിലെത്തിയത് മൂന്നുലക്ഷം സന്ദർശകർ. ഈ കാലയളവിൽ 66,432 ഇടപാടുകൾ നടത്തിയതായും ദുബൈ പൊലീസ് വ്യക്തമാക്കി.
ദുബൈയിൽ 16 സ്മാർട്ട് പൊലീസ് സ്റ്റേഷനുകളാണുള്ളത്. പൊലീസുകാരുടെ സഹായമില്ലാതെ കേസുകൾ ഫയൽ ചെയ്യാൻ ഇതുവഴി കഴിയും. ജനങ്ങളുടെ കാത്തുനിൽപ് സമയം കുറക്കാനും കോവിഡ് കാലഘട്ടത്തിൽ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. അറബി, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് ഭാഷകളിൽ സ്മാർട്ട് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നു. 24 മണിക്കൂറും പരാതി നൽകാമെന്നതാണ് മറ്റൊരു പ്രത്യേകത.
സർക്കാർ സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കുറക്കുന്നതിെൻറ ഭാഗം കൂടിയാണ് ഇത്തരം സ്മാർട്ട് സംവിധാനങ്ങളെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.