ഷാർജ: ഇസ്ലാമിക പുതുവർഷം പ്രമാണിച്ച് ഷാർജയിലെ സർക്കാർ വകുപ്പുകൾക്ക് ജൂലൈ 20ന് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മറ്റു എമിറേറ്റുകളിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജൂലൈ 21 വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ജനുവരി മുതൽ ഷാർജയിലെ സർക്കാർ വകുപ്പുകൾ ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകിവരുന്നുണ്ട്.
ഇപ്പോൾ വ്യാഴാഴ്ച ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് നാല് ദിവസത്തെ വാരാന്ത്യ അവധിയാണ് ലഭിക്കുക. ഹിജ്റ അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് 2023 ജൂലൈ 24 നാണ് ഷാർജയിലെ സർക്കാർ ഓഫിസുകൾ ഇനി തുറന്നുപ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.