പുതുവർഷം: ഷാർജയിൽ വ്യാഴാഴ്ച അവധി
text_fieldsഷാർജ: ഇസ്ലാമിക പുതുവർഷം പ്രമാണിച്ച് ഷാർജയിലെ സർക്കാർ വകുപ്പുകൾക്ക് ജൂലൈ 20ന് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മറ്റു എമിറേറ്റുകളിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജൂലൈ 21 വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ജനുവരി മുതൽ ഷാർജയിലെ സർക്കാർ വകുപ്പുകൾ ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകിവരുന്നുണ്ട്.
ഇപ്പോൾ വ്യാഴാഴ്ച ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് നാല് ദിവസത്തെ വാരാന്ത്യ അവധിയാണ് ലഭിക്കുക. ഹിജ്റ അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് 2023 ജൂലൈ 24 നാണ് ഷാർജയിലെ സർക്കാർ ഓഫിസുകൾ ഇനി തുറന്നുപ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.