യു.എ.ഇ സ്വദേശിയുടെ പാസ്​പോർട്ട്​ ജാമ്യം കോടതി തള്ളി; തുഷാറിന്​ തിരിച്ചടി

ദുബൈ: വണ്ടിച്ചെക്ക്​ കേസിൽ ജാമ്യത്തിലുള്ള ബി.​ഡി.​ജെ.​എ​സ് നേ​താ​വും എ​ൻ.​ഡി.​എ കേ​ര​ള ക​ൺ​വീ​ന​റു​മാ​യ തുഷാ ർ വെള്ളാപ്പള്ളി യു.എ.ഇ സ്വദേശിയുടെ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് മടങ്ങാൻ നടത്തിയ ശ്രമത്തിന്​ തിരിച്ചടി. ഇതു സംബന്ധിച്ച്​ തുഷാർ നൽകിയ അപേക്ഷ അജ്‌മാൻ കോടതി തള്ളി.

പാസ്പോർട്ട് ജാമ്യം നൽകിയ സ്വദേശി കേസി​​​െൻറ എല്ലാ ബാധ്യതയും ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ആളായിരിക്കണമെന്നാണ് ചട്ടം. ജാമ്യം നിന്നയാളുടെ പ്രാപ്തി ബോധ്യപ്പെടുത്താൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നാണ് സൂചന.
സ്വദേശി പൗര​​​െൻറ പാസ്പോർട്ട് ജാമ്യമായി സ്വീകരിക്കണോ വേണ്ടയോ എന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ വിവേചനാധികാരത്തിൽ പെട്ടതാണ്.

പരാതിക്കാരൻ ത​​​െൻറ ചെക്ക്​ മോഷ്​ടിച്ചതാണെന്ന്​ തുഷാർ ആദ്യ ദിവസം ഉന്നയിച്ച വാദവും കോടതിയിൽ തള്ളിപ്പോയിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നസീൽ അബ്​ദുല്ലക്ക്​ ഉപകരാർ ജോലിയുടെ പണം നൽകാതെ വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചുവെന്നതാണ്​ കേസ്​.

Tags:    
News Summary - thushar vellappally cheque case -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.