യു.എ.ഇ സ്വദേശിയുടെ പാസ്പോർട്ട് ജാമ്യം കോടതി തള്ളി; തുഷാറിന് തിരിച്ചടി
text_fieldsദുബൈ: വണ്ടിച്ചെക്ക് കേസിൽ ജാമ്യത്തിലുള്ള ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കേരള കൺവീനറുമായ തുഷാ ർ വെള്ളാപ്പള്ളി യു.എ.ഇ സ്വദേശിയുടെ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് മടങ്ങാൻ നടത്തിയ ശ്രമത്തിന് തിരിച്ചടി. ഇതു സംബന്ധിച്ച് തുഷാർ നൽകിയ അപേക്ഷ അജ്‌മാൻ കോടതി തള്ളി.
പാസ്പോർട്ട് ജാമ്യം നൽകിയ സ്വദേശി കേസിെൻറ എല്ലാ ബാധ്യതയും ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ആളായിരിക്കണമെന്നാണ് ചട്ടം. ജാമ്യം നിന്നയാളുടെ പ്രാപ്തി ബോധ്യപ്പെടുത്താൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നാണ് സൂചന.
സ്വദേശി പൗരെൻറ പാസ്പോർട്ട് ജാമ്യമായി സ്വീകരിക്കണോ വേണ്ടയോ എന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ വിവേചനാധികാരത്തിൽ പെട്ടതാണ്.
പരാതിക്കാരൻ തെൻറ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാർ ആദ്യ ദിവസം ഉന്നയിച്ച വാദവും കോടതിയിൽ തള്ളിപ്പോയിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നസീൽ അബ്ദുല്ലക്ക് ഉപകരാർ ജോലിയുടെ പണം നൽകാതെ വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചുവെന്നതാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.