ദുബൈ: ടയർ പൊട്ടിത്തെറിച്ച ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വ്യത്യസ്ത അപകടങ്ങളിലായി കഴിഞ്ഞദിവസം ഏഴുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച 1.45 ഓടെയാണ് എമിേററ്റ്സ് റോഡിൽ അപകടമുണ്ടായത്. ട്രക്കിെൻറ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പിറകെവന്ന ബസ് ഇതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
രാത്രി റാസൽഖോർ റോഡിലും ടയർ പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. മറ്റൊരു സംഭവത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ടയറുകൾ കൃത്യമായി പരിശോധിക്കണമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ കേണൽ ജുമാ സലീം ബിൻ സുവൈദാൻ ആവശ്യപ്പെട്ടു. കൂടിയ താപനിലയാണ് ടയറുകൾ പൊട്ടിത്തെറിക്കാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.