Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടയർ പൊട്ടിത്തെറിച്ച്​...

ടയർ പൊട്ടിത്തെറിച്ച്​ അപകടം; ഒരു മരണം

text_fields
bookmark_border
ടയർ പൊട്ടിത്തെറിച്ച്​ അപകടം; ഒരു മരണം
cancel
camera_alt

അപകടത്തിൽപെട്ട വാഹനം 

ദുബൈ: ടയർ പൊട്ടിത്തെറിച്ച​ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വ്യത്യസ്​ത അപകടങ്ങളിലായി കഴിഞ്ഞദിവസം ഏഴുപേർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്​ച 1.45 ഓടെയാണ്​ എമി​േററ്റ്​സ്​ റോഡിൽ അപകടമുണ്ടായത്​. ട്രക്കി​െൻറ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ പിറകെവന്ന ബസ്​ ഇതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

രാത്രി റാസൽഖോർ റോഡിലും ടയർ പൊട്ടിത്തെറിച്ച്​ അപകടമുണ്ടായി. ഇതിൽ ഒരാൾക്ക്​ പരിക്കേറ്റു. മറ്റൊരു സംഭവത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച്​ ബൈക്ക്​ യാത്രികന്​ ഗുരുതര പരിക്കേറ്റു. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ടയറുകൾ കൃത്യമായി പരിശോധിക്കണമെന്ന്​ ദുബൈ പൊലീസ്​ ട്രാഫിക്​ വിഭാഗം ഡയറക്​ടർ കേണൽ ജുമാ സലീം ബിൻ സുവൈദാൻ ആവശ്യപ്പെട്ടു. കൂടിയ താപനിലയാണ്​ ടയറുകൾ പൊട്ടിത്തെറിക്കാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiaccidentdeathTire bursting accident
News Summary - Tire bursting accident; A death
Next Story