കുവൈത്ത് സിറ്റി: വാഹനമോഷണം തുടർക്കഥയാവുന്ന പശ്ചാത്തലത്തിൽ ഇത് തടയാൻ പട്രോളിങ് വർധിപ്പിക്കണമെന്ന് ആവശ്യം.
കൂടുതൽ കളവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗങ്ങളിൽ പ്രത്യേക നിരീക്ഷണം ആവശ്യമാണ്. രണ്ടോ മൂന്നോ മിനിറ്റ് ആവശ്യത്തിന് വാഹനം ഓഫ് ചെയ്യാതെ പുറത്തുപോകുന്നതാണ് അധിക കേസുകളിലും കളവിന് തുണയാകുന്നത്. ഇങ്ങനെ നിർത്തിയിടാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് കവർച്ചക്കാർ പതുങ്ങിനിൽക്കുന്നത്. ഒന്നോ രണ്ടോ മിനിറ്റ് കണ്ണുതെറ്റിയാൽ വാഹനം നഷ്ടമായിട്ടുണ്ടാവും എന്നതാണ് സ്ഥിതി. പ്രധാന ജങ്ഷനുകളിലും സ്ക്രാപ് കടകളുടെ മുന്നിലും മോഷണം കൂടുതലായി നടക്കുന്ന ഭാഗങ്ങളിലും മൊബൈൽ ചെക് പോയൻറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. മോഷ്ടിക്കുന്ന വാഹനങ്ങൾ പൊളിച്ചുവിൽക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ടുതന്നെ പിന്നീടുള്ള അന്വേഷണങ്ങൾ ഫലം കാണുന്നില്ല. വിലപ്പെട്ട സാധനങ്ങൾ എടുത്ത് വാഹനം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുന്നുമുണ്ട്. സാധനങ്ങൾ എടുക്കുന്നതിനു പുറമെ വാഹനം കേടുവരുത്തിയും തകർത്തുമാണ് ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത്. പൊളിച്ചുവിൽക്കുന്ന വാഹനഭാഗങ്ങൾ വാങ്ങുന്ന ഗാരേജുകൾക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വാഹനത്തിന്റെ വാതിൽ അടക്കാതെയും ഓഫ് ചെയ്യാതെയും ഒരു മിനിറ്റ് പോലും പുറത്തുപോകരുതെന്ന് സുരക്ഷ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. മിക്ക കേസുകളിലെയും പ്രതികളെ പിടികൂടാൻ കഴിയുന്നില്ല. കേസെടുത്ത് അന്വേഷണം നടത്തുന്നുവെങ്കിലും വാഹനം പോയാൽ പോയതുതന്നെ. വാഹന മോഷണത്തിന് പ്രത്യേക റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായി അധികൃതർ സംശയിക്കുന്നു. വിലപ്പെട്ട സാധനങ്ങൾ വാഹനത്തിൽ വെച്ചുപോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കുവൈത്ത് സിറ്റി: രണ്ടംഗ വാഹനമോഷണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 13 കാറുകൾ ഇവർ മോഷ്ടിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ ചിലത് പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.