ദുബൈ: മഴയിൽ മുങ്ങി ചളിപിളിയായ ഞായറാഴ്ച ഗതാഗതക്കുരുക്കിൽ കുടുങ്ങി ഏറെ വൈകി വീട്ടിലെത്തിയവർ തിങ്കളാഴ്ച ജോലിക്കും കച്ചവടങ്ങൾക്കുമായി പുറത്തിറങ്ങിയപ്പോൾ കണ്ടത് നല്ല തെളിഞ്ഞു െവടിപ്പായ റോഡുകൾ.ഇത് അറബിക്കഥയിലെ മാന്ത്രികതയല്ല, ദുബൈ നഗരസഭയുടെ കീഴിലെ ഒരു പറ്റം തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും അത്യധ്വാനത്തിെൻറ പ്രതിഫലനമായിരുന്നു.
മഴത്തണുപ്പിൽ നമ്മൾ പുതച്ചു മൂടി ഉറങ്ങവെ ആ മനുഷ്യർ തോടായി മാറിയ റോഡുകളിലെയെല്ലാം വെള്ളം വാർത്തു കളയുന്ന തിരക്കിലായിരുന്നു. നഗരസഭയുടെ ഘൈത്ത് ദുബൈ സംഘം റെക്കോർഡ് നേരം കൊണ്ട് നൂറു കണക്കിന് പ്രദേശങ്ങളിലാണ്. കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പും മഴക്കോളും കണ്ടപ്പോൾ തന്നെ സജ്ജരായി നിൽക്കാൻ നിർദേശം നൽകിയതായി ‘ഘൈത്ത് ദുബൈ’ക്ക് നേതൃത്വം നൽകുന്ന നഗരസഭ പരിസ്ഥിതി^പൊതുജനാരോഗ്യ വിഭാഗം അസി. ഡി.ജി താലിബ് ജുൽഫർ പറഞ്ഞു. അടിയന്തിര സേവന വിഭാഗവും എഞ്ചിനീയർമാരും തൊഴിലാളികളും ഉപകരണങ്ങളും യന്ത്രങ്ങളും ഒരുക്കി വെച്ചു തയ്യാറായി നിന്നു. നിരവധി ടാങ്കുകളും 160 പമ്പുകളുമാണ് ദുബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തത്. നഗരസഭാ കാൾ െസൻററിൽ വെള്ളക്കെട്ട് സംബന്ധിച്ച പരാതികൾ ലഭിച്ച ഇടങ്ങളിലെല്ലാം സംഘം കുതിച്ചെത്തി കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്തും തിരിച്ചുവിട്ടും ഇവർ ജനജീവിതവും ഗതാഗതവും സുഗമമാക്കി.
ഇതിനൊപ്പം ക്രീക്കിലെ ഒാവുകൾക്ക് പുറമെ എല്ലാ അടിയന്തിര ജല ബഹിർഗമന മാർഗങ്ങളും തുറന്നിട്ടാണ് വെള്ളം വറ്റിച്ചത്. റോഡുകളും ജംങ്ഷനുകളുമെല്ലാം ഇതോടെ സാധാരണ നിലയിലായി. കാൾ സെൻററിലേക്ക് 300 വിളികളാണ് എത്തിയതെന്ന് ജുൽഫർ പറഞ്ഞു. 12 ഹൈപ്രഷർ ടാങ്കുകൾ, 40 സബ്സ്റ്റേഷനുകൾ, 110 വിവിധ വലിപ്പത്തിലെ പമ്പുകൾ എന്നിവക്കൊപ്പം ജീവനക്കാർ 24 മണിക്കൂറും സജീവമായി പ്രവർത്തിച്ചാണ് ഇതു സാധ്യമാക്കിയതെന്ന് ഡ്രൈനേജ് നെറ്റ്വർക് വിഭാഗം ഡയറക്ടർ എഞ്ചിനീയർ ഹസ്സൻ മക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.