ഫുജൈറ: എമിറേറ്റിലെ ഹോട്ടല്‍ മേഖലയുമായി സഹകരിച്ച് ഫുജൈറ ടൂറിസം, പുരാവസ്തു വകുപ്പ് ‘ഫുജൈറ നമ്മെ ചേര്‍ത്തു നിര്‍ത്തുന്നു’ തലക്കെട്ടിൽ കാമ്പയിന് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വിനോദസഞ്ചാര ദിനമായ സെപ്റ്റംബർ 27 മുതൽ 30 വരെ നീളുന്ന കാമ്പയിനില്‍ ഫുജൈറയിലെ വിവിധ ഹോട്ടലുകൾ പങ്കാളികളാകും.
കാമ്പയിന് കാലയളവില്‍ ഹോട്ടലുകളില്‍ 20 ശതമാനം മുതൽ 40 ശതമാനം വരെ നിരക്കിളവ് ലഭിക്കും. എമിറേറ്റിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ഹോട്ടൽ മേഖലയെ സജീവമാക്കാനും ലക്ഷ്യമിട്ടാണ് കാമ്പയിനെന്ന് ടൂറിസം, പുരാവസ്തു വകുപ്പ് ഡയറക്ടർ സയീദ് അൽ സമാഹി വിശദീകരിച്ചു.
ഫുജൈറയിലെ ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും റസ്റ്റാറന്റ് സേവനങ്ങൾ, റൂമുകള്‍, വിനോദസൗകര്യങ്ങൾ എന്നിവക്ക് ഇളവ് ബാധകമാണ്. കാമ്പയിനിൽ പങ്കാളികളാകുന്ന ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടു.
അഡ്രസ് ബീച്ച് റിസോർട്ട് 40 ശതമാനം, അൽ ബഹാർ ഹോട്ടല്‍ ആൻഡ് റിസോർട്ട് 25 ശതമാനം, കോൺകോർഡ് ഹോട്ടൽ 25 ശതമാനം, റോയൽ എം ഹോട്ടൽ 25 ശതമാനം, ഇന്റർകോണ്ടിനെന്റൽ റിസോർട്ട് 25 ശതമാനം, മിറാമർ അൽ അഖ ഹോട്ടൽ ആൻഡ് റിസോർട്ട് 25 ശതമാനം, റൊട്ടാന 25 ശതമാനം, റൊട്ടാന റിസോർട്ട് ആൻഡ് സ്പാ 25 ശതമാനം, റാഡിസൺ ബ്ലൂ ഹോട്ടൽ 25 ശതമാനം, മിറാഷ് ബാബ് അൽ ബഹർ റിസോർട്ട് 25 ശതമാനം, നോവോട്ടല്‍ ഹോട്ടല്‍ 25 ശതമാനം എന്നിങ്ങനെയാണ് വിവിധ ഹോട്ടലുകൾ നൽകുന്ന ഇളവ്. പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും അവരുടെ കുടുംബത്തോടൊപ്പം ലോകോത്തര ആതിഥ്യവും ആഡംബരവും ആസ്വദിക്കാനുള്ള നല്ല അവസരമായിരിക്കുമിതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.