അജ്മാന്: നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട് ഗതാഗതക്കുരുക്കില്‍പ്പെട്ട മലയാളിക്ക് ഷാര്‍ജ പൊലീസിന്റെ സഹായഹസ്തം. അജ്മാനില്‍ ജോലി ചെയ്യുന്ന മലപ്പുറം അയിരൂർ സ്വദേശി മുനീറും കുടുംബവുമാണ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായി ഗതാഗതക്കുരുക്കില്‍പെട്ടത്. രാവിലെ 11.30ഓടെയിരുന്നു മുനീറിന് ദുബൈയില്‍നിന്ന് നാട്ടിലേക്കുള്ള ഇന്‍ഡിഗോ വിമാനം.
രാവിലെ ഒമ്പതിന് ബോഡിങ് പ്രതീക്ഷിച്ച് വീട്ടില്‍ നിന്നും ഏഴുമണിക്ക് പുറപ്പെട്ടു. എന്നാൽ, യാത്രാമധ്യേ ഷാര്‍ജ നാഷനല്‍ പെയിന്റ് ഭാഗത്തെത്തിയപ്പോള്‍ ഗതാഗത കുരുക്കിൽപെടുകയായിരുന്നു. പതിവിലേറെ കാണപ്പെട്ട ഗതാഗത കുരുക്കില്‍നിന്ന് തിരിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ ഷാര്‍ജ വ്യാവസായിക മേഖല പത്തിലെ പൊലീസ് സ്റ്റേഷന് മുന്നിലാണ് എത്തിപ്പെട്ടത്. പ്രതിസന്ധി ഉദ്യോഗസ്ഥരോട് വിവരിച്ചപ്പോള്‍ ഷാര്‍ജ പൊലീസ് ഈ കുടുംബത്തെ സഹായിക്കുകയായിരുന്നു. പൊലീസ് വാഹനം പിന്തുടർന്ന് വരാൻ നിര്‍ദേശിച്ച ഉദ്യോഗസ്ഥന്റെ സഹായത്തിൽ ഇവർ സമയത്തിന് വിമാനത്താവളത്തില്‍ എത്തിച്ചേർന്നു. പൊലീസിന്റെ സഹായം ഇല്ലാതിരുന്നെങ്കില്‍ യാത്രയും ടിക്കറ്റ് ഇനത്തില്‍ വലിയൊരു തുകയും നഷ്ടമാകുമായിരുന്നെന്നും ഷാര്‍ജ പൊലീസിനോട് നിറഞ്ഞ നന്ദിയുണ്ടെന്നും മുനീറും കുടുംബവും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.