യാത്രവിലക്കിൽ കിതച്ച്​ ട്രാവൽ ഏജൻസികൾ

സൊഹാർ: കോവിഡ് വ്യാപനത്തി​െൻറ കെടുതിയിൽ ബിസിനസ്​ കുറഞ്ഞ ട്രാവൽ ഏജൻസികൾ ശമ്പളം നൽകാൻപോലും വരുമാനമില്ലാതെ കിതക്കുന്നു.കോവിഡ് വ്യാപിച്ച 2020 ആദ്യം മുതൽ മേഖലയിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും ട്രാവൽ മേഖല പിടിച്ചുനിന്നിരുന്നു. കഴിഞ്ഞ വർഷം മാർച്ച്‌ അവസാനം മുതൽ ജൂൺ അവസാനം വരെ ഒമാൻ എല്ലാ വിമാന സർവിസുകളും റദ്ദു ചെയ്​തിരുന്നു. ജൂൺ അവസാനത്തോടെ യു.കെ, യു.എസ്, മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിദ്യാർഥികളെയും മറ്റും കൊണ്ടുപോകാൻ വൺവേ സർവിസ് തുടങ്ങി. പിന്നീട്​ സർവിസ് നിർത്തിവെച്ചും വീണ്ടും തുടങ്ങിയും കോവിഡി​െൻറ വ്യാപന തോതനുസരിച്ച്​ ആകാശയാത്ര നിയന്ത്രിച്ചുകൊണ്ടിരുന്നു. ട്രാവൽസ് സർവിസിന് പിന്നീട് ഉണർവ് വന്നത് ചാർട്ടേഡ് വിമാനങ്ങൾ വർധിച്ചതോടെയാണ്​.

നിരവധി സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഇന്ത്യയിലേക്ക്​ യാത്രക്ക്​ ഒരുക്കിയിരുന്നെന്ന് സഹമിലെ ക്യാപ്റ്റൻ ട്രാവൽസ് ജീവനക്കാരൻ കാസർകോട് സ്വദേശി അഷ്‌റഫ്‌ പറയുന്നു. ട്രാവൽ-ടൂറിസം കമ്പനികൾ ഏറ്റവും കൂടുതൽ വ്യാപാരം നടത്തിയിരുന്ന സെക്​ടറുകളായിരുന്നു ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ. ഇവയടക്കം 18 രാജ്യങ്ങളിലേക്കുള്ള സർവിസ് ഒമാൻ നിർത്തിവെച്ചതോടെ ബിസിനസ്​ തീരെ ഇല്ലാതായിരിക്കയാണ്​. ഇന്ത്യയിൽനിന്ന് രാജ്യന്തര സർവിസ്‌ പുനരാരംഭിക്കുന്നത് ഒരു മാസംകൂടി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസമാണ്​ വന്നത്​. കോവിഡ് വ്യാപനം വർധിച്ചതോടെ യാത്രവിലക്ക് നീണ്ടുപോകാനാണ് സാധ്യതയെന്ന് അഷ്‌റഫ്‌ പറയുന്നു.

കോർപറേറ്റ് ട്രാവൽ കമ്പനികൾ സ്​റ്റാഫിനെ കുറച്ചും ശമ്പളത്തിൽ നീക്കുപോക്ക് നടത്തിയും ജീവനക്കാർക്ക് ലീവ് അനുവദിച്ചും പിടിച്ചുനിൽക്കുമെങ്കിലും ചെറിയ സ്ഥാപനങ്ങൾ നടത്തുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്ന് സൊഹാറിലെ ടൂർ ആൻഡ്​ ട്രാവൽസ് ഉടമ റിയാസ് പറയുന്നു. ക്വാറൻറീൻ ഹോട്ടൽ ബുക്കിങ്, സന്ദർശക വിസ, ടൂർ പാക്കേജുകൾ എന്നിവയിൽ പിടിച്ചുനിന്നിരുന്നവർക്ക് വരുമാനം ഇല്ലാതായെന്ന് റിയാസ് സാക്ഷ്യപ്പെടുത്തുന്നു.

ഒമാനിൽ ചൂട് വർധിക്കുന്നതോടെ മറ്റു രാജ്യങ്ങളിലെ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലേക്ക് കുടുംബവുമായി സന്ദർശിക്കുന്നവർ ഏറെയുണ്ട്​. മുൻകാലങ്ങളിൽ നൂറുകണക്കിന് സ്വദേശികൾ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്​തിരുന്നു.

ഇപ്പോഴും യാത്ര അനുമതിയുള്ള കേന്ദ്രങ്ങൾ ഉണ്ടായിട്ടും യാത്രക്ക്​ ആരും തയാറാവുന്നില്ലെന്ന് റൂവിയിലെ നിസ്​വ ട്രാവൽസ് പ്രതിനിധി ആഷിക് അലി പറയുന്നു. തുടർച്ചയായ കോവിഡ്​ ടെസ്​റ്റും ക്വാറൻറീനും വരുന്നതിനാലാണ്​ സ്വദേശികൾ യാത്രക്ക്​ തയാറാവാത്തതെന്നും ആഷിക്​ പറയുന്നു. നിരവധി വീട്ടുജോലിക്കാർ നാട്ടിലേക്കും തിരിച്ചും വരേണ്ട സമയമായിട്ടും യാത്രവിലക്കിൽ അകപ്പെട്ട് മിക്കവരും കുടുങ്ങിയിരിക്കയാണ്​.

ഒറ്റക്ക്​ ട്രാവൽസ് നടത്തുന്ന മലയാളികളുടെ ഓഫിസുകൾ അടച്ചിടാനോ മറ്റു തൊഴിൽ തേടാനോ ഒരുങ്ങുകയാണ്. എല്ലാ മേഖലകളിലും പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടെങ്കിലും യാത്രനിരോധനം ഏറെ ഉലച്ച മേഖലകളിലൊന്ന്​ ട്രാവൽസ് രംഗമാണ്.

Tags:    
News Summary - Travel agencies in the throes of a travel ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.