റൂസ് അല്‍ ജബല്‍ ദൃശ്യം

ആവേശഭരിതം റൂസ് അല്‍ ജബല്‍

ആവേശം നിറഞ്ഞ യാത്രാനുഭവവും കണ്ണുകള്‍ക്കും മനസിനും കുളിര്‍മ സമ്മാനിക്കുന്നതുമാണ് റൂസ് അല്‍ ജബല്‍ മേഖല. അറേബ്യന്‍ ഉപദ്വീപിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് റാസല്‍ഖൈമയിലെ വിശാലമായ പര്‍വ്വതനിരയിലുള്‍പ്പെടുന്നതാണ്​ റൂസ് അല്‍ ജബല്‍.

യു.എ.ഇയില്‍ സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ ഈ പ്രദേശം ഹജ്ജാര്‍ മലനിരകളില്‍ ഗുണമേന്മയുള്ള ചുണ്ണാമ്പുകല്ലുകള്‍ക്ക് പേര് കേട്ട ഇടമാണ്. മലകയറ്റത്തിലുള്ള കാഴ്ചകള്‍ സന്ദര്‍ശകരെ ആവേശത്തിന്‍റെ കൊടുമുടികളിലേറ്റും. ശാന്തവും ഒറ്റപ്പെട്ടതുമായ താഴ്വാരങ്ങളും ആഴത്തില്‍ മുറിവേറ്റതലത്തിലുള്ള മലയിടുക്കുകളും സന്ദര്‍ശകരുടെ മനസുകളില്‍ നിശ്ചലതയുടെ അനുഭൂതികള്‍ നിറക്കും.

പാതകള്‍ സുഖകരമായ ഡ്രൈവിങ്​ അനുഭവം നല്‍കുമ്പോള്‍ തിക്കുതിരക്കുകളില്‍ നിന്ന് മാറി പ്രകൃതിയുടെ മനോഹാരിതയുടെ നേര്‍ക്കാഴ്ച്ചകളുമാണ് നിശ്ശബ്ദതയുടെ റൂസ് അല്‍ ജബല്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കായി ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതും യാത്രയില്‍ ജാഗ്രത പുലര്‍ത്തേണ്ടതും അനിവാര്യം.

Tags:    
News Summary - travel experience-roos al jabal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.