അബൂദബി: എമിറേറ്റിനെ പരിസ്ഥിതിസൗഹൃദമാക്കാന്‍ വേറിട്ട വഴികള്‍ സ്വീകരിക്കുന്നതില്‍ മുന്‍പന്തിയിലാണ് അബൂദബി അധികൃതര്‍. ഇപ്പോള്‍, കാലിക്കുപ്പി നല്‍കിയാല്‍ സൗജന്യ യാത്രസൗകര്യമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. കാലി പ്ലാസ്റ്റിക് കുപ്പികള്‍ കൈമാറുന്നവര്‍ക്കാണ് സര്‍ക്കാര്‍ ബസുകളില്‍ സംയോജിത ഗതാഗത കേന്ദ്രം സൗജന്യ യാത്രയൊരുക്കുന്നത്. ഇങ്ങനെ കൈമാറുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് ഓരോതവണയും നിശ്ചിത പോയിന്‍റ് നല്‍കുകയും ഇത് പിന്നീട് ടിക്കറ്റ് നിരക്കായി പരിഗണിക്കുകയുമാണ് ചെയ്യുക. പദ്ധതിയുടെ ആദ്യഘട്ടമാണ് സംയോജിത ഗതാഗതകേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
അബൂദബി പ്രധാന ബസ് സ്‌റ്റേഷനില്‍ കാലിക്കുപ്പികള്‍ നിക്ഷേപിക്കുന്നതിന് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. 600 മില്ലിയോ അതില്‍ കുറവോ അളവുള്ള ഒാരോ കുപ്പിക്കും 1 പോയന്‍റാണ് നല്‍കുക. 600 മില്ലിക്കു മുകളില്‍ അളവുള്ള കുപ്പികള്‍ക്ക് രണ്ട് പോയിന്‍റ് വീതം ലഭിക്കും. ഓരോ പോയന്‍റിനും 10 ഫില്‍സ് ആണ് ലഭിക്കുക. 10 പോയന്‍റ് ലഭിച്ചാല്‍ 1 ദിര്‍ഹമാണ് കിട്ടുക. അബൂദബി പരിസ്ഥിതി ഏജന്‍സി, അബൂദബി മാലിന്യ നിര്‍മാര്‍ജന കേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുപ്പികള്‍ക്ക് നല്‍കുന്ന പോയിന്‍റുകള്‍ പിന്നീട് സംയോജിത ഗതാഗതകേന്ദ്രത്തിന്‍റെ ഓട്ടോമാറ്റിക് പേമെന്‍റ് സംവിധാനമായ ഹാഫിലത് ബസ് കാര്‍ഡിലേക്ക് പണമായി മാറ്റിനല്‍കും. ഓരോ യാത്രക്കുശേഷവും ടിക്കറ്റിനായി ഈടാക്കുന്ന പണം കാര്‍ഡില്‍ നിന്ന് കുറവു ചെയ്യുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.