ദുബൈ: എക്സ്പോ 2020, ഐൻ ദുബൈ എന്നിവക്ക് പുറമെ ദുബൈയുടെ വിനോദ സഞ്ചാരമേഖലയിൽ കൂടുതൽ ഉണർവ് പകരാൻ േഗ്ലാബൽ വില്ലേജ് ഇന്ന് തുറക്കുന്നു. ഇനിയുള്ള ആറു മാസം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ സഞ്ചാരികൾക്ക് എക്സ്പോക്കൊപ്പം േഗ്ലാബൽ വില്ലേജും ആസ്വദിക്കാം. സജീവമായ ദുബൈയുടെ വിനോദ സഞ്ചാരമേഖലയിൽ കൂടുതൽ അവസരങ്ങളൊരുക്കിയാണ് േഗ്ലാബൽ വില്ലേജിെൻറ വാതിലുകൾ തുറക്കുന്നത്. കഴിഞ്ഞ മാസം ദുബൈ സഫാരി പാർക്കും തുറന്നിരുന്നു.
മഹാമാരിക്കാലത്തും ലോകത്തെ മുഴുവൻ ഒരുമിച്ച് ചേർക്കാനുള്ള യു.എ.ഇയുടെ കരുത്ത് വ്യക്തമാക്കിയാണ് ഇവിടെയുള്ള ഓരോ പരിപാടികളും അരങ്ങേറുന്നത്. ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പും ഇവിടെയാണ് നടക്കുന്നത്. കൊടുംചൂടിൽനിന്ന് തണുപ്പിലേക്ക് മാറുന്ന ഒക്ടോബറിലാണ് യു.എ.ഇയിലെ വിനോദസഞ്ചാരമേഖല ഉണരുന്നത്. എന്നാൽ, കോവിഡിൽ കഴിഞ്ഞവർഷം എക്സ്പോ അടക്കം മാറ്റിവെക്കുകയും പല പരിപാടികളും ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ വർഷം വിനോദ സഞ്ചാരമേഖല പൂർണമായി തുറക്കുകയായിരുന്നു.
വിനോദ സഞ്ചാരികൾക്ക് മാത്രമല്ല, ദുബൈയുടെ വിപണിയിലും വൻ ഉണർവുണ്ടാക്കുന്നതാണ് േഗ്ലാബൽ വില്ലേജ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചെറുകിട കച്ചവടക്കാർ സ്വന്തം ഉൽപന്നങ്ങളുമായി എത്തുന്ന മേളയാണിത്. ടിക്കറ്റ് നിരക്ക് കുറവാണ്. 15 ദിർഹം തന്നെയാണ് ഇക്കുറിയും പ്രവേശന നിരക്ക്. എന്നാൽ, േഗ്ലാബൽ വില്ലേജിലെ ഗേറ്റിൽ നേരിട്ടെത്തി ടിക്കറ്റെടുത്താൽ 20 ദിർഹം നൽകണം. globalvillage.ae എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 12 വരെയാണ് പ്രവർത്തനം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു മണി വരെയാണ്. തിങ്കളാഴ്ചകളിൽ കുടുംബങ്ങൾക്ക് മാത്രമാണ് പ്രവേശനം. എന്നാൽ, പൊതു അവധികൾ വരുന്ന തിങ്കളാഴ്ചകളിൽ എല്ലാവർക്കും പ്രവേശനമുണ്ടാകും.
ആറ് മാസത്തെ ഇടവേളക്ക് ശേഷം േഗ്ലാബൽ വില്ലേജ് തുറക്കുേമ്പാൾ പുതുമകളും കാത്തിരിക്കുന്നുണ്ട്. സംഗീത പരിപാടികൾ നടത്താൻ വലിയ സ്റ്റേജുകൾ ഇക്കുറിയുണ്ട്. പുതിയ ഇറാഖി പവിലിയനും ഈ സീസണിെൻറ പ്രത്യേകതയാണ്. സന്ദർശകർക്ക് ഇരിക്കാൻ കൂടുതൽ സീറ്റിങ് ഏരിയകൾ തയാറായി. ഫോട്ടോ എടുക്കുന്നവർക്കായി ഇൻസ്റ്റലേഷനുകളുണ്ട്. പീറ്റർ റാബിറ്റ് അഡ്വഞ്ചർ സോൺ, ഫയർ ഫൗണ്ടെയ്ൻ ഷോ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവയും ഈ സീസണിലെത്തും. അടുത്ത വർഷം ഏപ്രിൽ പത്ത് വരെയാണ് വില്ലേജിെൻറ പ്രവർത്തനം. ലോകത്തിലെ ഏറ്റവും വലിയ ഫെറി വീലായ ഐൻ ദുബൈയും കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇവിടേക്കും നിരവധി സന്ദർശകർ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.