Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസഞ്ചാരിക​േള ഇതിലേ...

സഞ്ചാരിക​േള ഇതിലേ ഇതിലേ..

text_fields
bookmark_border
സഞ്ചാരിക​േള ഇതിലേ ഇതിലേ..
cancel

ദുബൈ: എക്​സ്​പോ 2020, ഐൻ ദുബൈ എന്നിവക്ക്​ പുറമെ ദുബൈയുടെ വിനോദ സഞ്ചാരമേഖലയിൽ കൂടുതൽ ഉണർവ്​ പകരാൻ ​േഗ്ലാബൽ വില്ലേജ്​ ഇന്ന്​ തുറക്കുന്നു. ഇനിയുള്ള ആറു​ മാസം ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലെ സഞ്ചാരികൾക്ക്​ എക്​സ്​പോക്കൊപ്പം ​േഗ്ലാബൽ വില്ലേജും ആസ്വദിക്കാം. സജീവമായ ദുബൈയുടെ വിനോദ സഞ്ചാരമേഖലയിൽ കൂടുതൽ അവസരങ്ങളൊരുക്കിയാണ്​ ​േഗ്ലാബൽ വില്ലേജി​െൻറ വാതിലുകൾ തുറക്കുന്നത്​. കഴിഞ്ഞ മാസം ദുബൈ സഫാരി പാർക്കും തുറന്നിരുന്നു.

മഹാമാരിക്കാലത്തും ലോകത്തെ മുഴുവൻ ഒരുമിച്ച്​ ചേർക്കാനുള്ള യു.എ.ഇയുടെ കരുത്ത്​ വ്യക്​തമാക്കിയാണ്​ ഇവിടെയുള്ള ഓരോ പരിപാടികളും അരങ്ങേറുന്നത്​. ട്വൻറി 20 ക്രിക്കറ്റ്​ ലോകകപ്പും ഇവിടെയാണ്​ നടക്കുന്നത്​. കൊടുംചൂടിൽനിന്ന്​ തണുപ്പിലേക്ക്​ മാറുന്ന ഒക്​ടോബറിലാണ്​ യു.എ.ഇയിലെ വിനോദസഞ്ചാരമേഖല ഉണരുന്നത്​. എന്നാൽ, കോവിഡിൽ കഴിഞ്ഞവർഷം എക്​സ്​പോ അടക്കം മാറ്റിവെക്കുകയും പല പരിപാടികളും ഒഴിവാക്കുകയും ചെയ്​തിരുന്നു. എന്നാൽ, ഈ വർഷം വിനോദ സഞ്ചാരമേഖല പൂർണമായി തുറക്കുകയായിരുന്നു.

വിനോദ സഞ്ചാരികൾക്ക്​ മാത്രമല്ല, ദുബൈയുടെ വിപണിയിലും വൻ ഉണർവുണ്ടാക്കുന്നതാണ്​ ​േഗ്ലാബൽ വില്ലേജ്​. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചെറുകിട കച്ചവടക്കാർ സ്വന്തം ഉൽപന്നങ്ങളുമായി എത്തുന്ന മേളയാണിത്​. ടിക്കറ്റ്​ നിരക്ക്​ കുറവാണ്​. 15 ദിർഹം തന്നെയാണ്​ ഇക്കുറിയും പ്രവേശന നിരക്ക്​. എന്നാൽ, ​േഗ്ലാബൽ വില്ലേജിലെ ഗേറ്റിൽ നേരി​ട്ടെത്തി ടിക്കറ്റെടുത്താൽ 20 ദിർഹം നൽകണം. globalvillage.ae എന്ന വെബ്​സൈറ്റ്​ വഴിയോ മൊബൈൽ ആപ്പ്​ വഴിയോ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. ദിവസവും വൈകുന്നേരം നാല്​ മുതൽ രാത്രി 12 ​വരെയാണ്​ പ്രവർത്തനം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു മണി വരെയാണ്​. തിങ്കളാഴ്​ചകളിൽ കുടുംബങ്ങൾക്ക്​ മാത്രമാണ്​ പ്രവേശനം. എന്നാൽ, പൊതു അവധികൾ വരുന്ന തിങ്കളാഴ്​ചകളിൽ എല്ലാവർക്കും പ്രവേശനമുണ്ടാകും.

ആറ്​ മാസത്തെ ഇടവേളക്ക് ശേഷം ​േഗ്ലാബൽ വില്ലേജ്​ തുറക്കു​േമ്പാൾ പുതുമകളും കാത്തിരിക്കുന്നുണ്ട്​. സംഗീത പരിപാടികൾ നടത്താൻ വലിയ സ്​റ്റേജുകൾ ഇക്കുറിയുണ്ട്​. പുതിയ ഇറാഖി പവിലിയനും ഈ സീസണി​െൻറ പ്രത്യേകതയാണ്​. സന്ദർശകർക്ക്​ ഇരിക്കാൻ കൂടുതൽ ​സീറ്റിങ്​ ഏരിയകൾ തയാറായി​. ഫോ​ട്ടോ എടുക്കുന്നവർക്കായി ഇൻസ്​റ്റലേഷനുകളുണ്ട്​. പീറ്റർ റാബിറ്റ്​ അഡ്വഞ്ചർ സോൺ, ഫയർ ഫൗണ്ടെയ്​ൻ ഷോ, വാട്ടർ സ്​റ്റണ്ട്​ ഷോ എന്നിവയും ഈ സീസണിലെത്തും. അടുത്ത വർഷം ഏപ്രിൽ പത്ത്​ വരെയാണ്​ വില്ലേജി​െൻറ പ്രവർത്തനം. ലോകത്തിലെ ഏറ്റവും വലിയ ഫെറി വീലായ ഐൻ ദുബൈയു​ം കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇവ​ിടേക്കും നിരവധി സന്ദർശകർ എത്തുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Expo 2021
Next Story