ദുബൈ: യു.എ.ഇയിലും മസ്കത്തിലുമായി നടക്കുന്ന ട്വൻറി 20 ക്രിക്കറ്റ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി. ഈ മാസം 17ന് ആരംഭിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾ ഞായറാഴ്ച മുതലാണ് ലഭ്യമായിത്തുടങ്ങിയത്. വിൽപന ആരംഭിച്ച് മണിക്കൂറുകൾക്കകം ദുബൈ സ്റ്റേഡിയത്തിൽ 24ന് നടക്കുന്ന ഇന്ത്യ-പാക് മത്സരങ്ങളുടെ ടിക്കറ്റുകൾ വിറ്റുതീർന്നു. ടിക്കറ്റുകൾ ലഭ്യമായ platinumlist.net വെബ്സൈറ്റിൽ ജനറൽ, ജനറൽ ഈസ്റ്റ്, പ്രീമിയം, പവലിയൻ ഈസ്റ്റ്, പ്ലാറ്റിനം തുടങ്ങിയ ടിക്കറ്റുകളെല്ലാം ഈ മത്സരത്തിേൻറത് വിറ്റുകഴിഞ്ഞു. വിൽപന തുടങ്ങിയതായ പ്രഖ്യാപനം വന്നതോടെ ഇന്ത്യ-പാക് ആരാധകർ കൂട്ടമായി ടിക്കറ്റെടുക്കാൻ വെബ്സൈറ്റിൽ പ്രവേശിച്ചു. ആളുകളുടെ എണ്ണം കൂടിയതോടെ ഓൺലൈൻ ക്യൂ ഏർപ്പെടുത്തേണ്ടതായും വന്നു. ഇതിനാൽ കാത്തിരുന്ന പലർക്കും ടിക്കറ്റുകൾ ലഭിച്ചതുമില്ല. ഇന്ത്യ-പാക് മത്സര ടിക്കറ്റുകൾ വിറ്റുതീർന്നുഅബൂദബിയിലും ദുബൈയിലും മത്സരങ്ങൾക്ക് സാധാരണ ടിക്കറ്റിന് 75 ദിർഹം മുതലും ഷാർജയിൽ 30 ദിർഹം മുതലുമാണ് ലഭ്യമായത്. യു.എ.ഇയിലെ വേദികളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് ഐ.സി.സി അംഗീകാരം നൽകിയിട്ടുള്ളത്. നവംബർ 14നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.