ദു​ബൈ​യി​ലെ ​ഐ.​സി.​സി ഹെ​ഡ്​​ക്വാ​ർ​​ട്ടേ​ഴ്​​സി​ൽ ന​ട​ന്ന ലോ​ക​ക​പ്പ്​ ട്രോ​ഫി പ്ര​കാ​ശ​നം

ട്വൻറി20 ലോകകപ്പ്​: ട്രോഫി ​പ്രകാശനം ചെയ്​തു

ദു​ബൈ: ട്വ​ൻ​റി20 ലോ​ക​ക​പ്പി​െൻറ ട്രോ​ഫി ദു​ബൈ​യി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു.

ഐ.​സി.​സി ഹെ​ഡ്​​ക്വാ​ർ​​ട്ടേ​ഴ്​​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ സ​ഹി​ഷ്​​ണു​ത മ​ന്ത്രി​യും എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ (ഇ.​സി.​ബി) ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ഖ്​ ആ​ൽ ന​ഹ്​​യാ​ൻ, ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ (ബി.​സി.​സി.​ഐ) പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ​െജ​യ്​ ഷാ, ​ഇ.​സി.​ബി വൈ​സ്​ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ്​ സ​റൂ​നി, ഐ.​സി.​സി ആ​ക്​​ടി​ങ്​ സി.​ഇ.​ഒ ജെ​ഫ്​ അ​ല്ലാ​ർ​ഡീ​സ്, ഡോ. ​ത​യി​ബ്​ ക​മാ​ലി, മു​ബ​ഷി​ർ ഉ​സ്​​മാ​നി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ഒ​ക്​​ടോ​ബ​ർ 17 മു​ത​ൽ യു.​എ.​ഇ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. 60 ശ​ത​മാ​നം കാ​ണി​ക​ൾ​ക്ക്​ സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ യു.​എ.​ഇ​യി​ൽ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ഐ.​സി.​സി നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ദു​ബൈ ഹോം ​ഗ്രൗ​ണ്ട്​​ –ബാ​ബ​ർ അ​സം

ദു​ബൈ: ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ പാ​കി​സ്​​താ​നെ നേ​രി​ടു​േ​മ്പാ​ൾ സ​മ്മ​ർ​ദം ഇ​ന്ത്യ​ക്കാ​യി​രി​ക്കു​മെ​ന്ന്​ പാ​കി​സ്​​താ​ൻ നാ​യ​ക​ൻ ബാ​ബ​ർ അ​സം. ദു​ബൈ ത​ങ്ങ​ൾ​ക്ക്​ ഹോം ​ഗ്രൗ​ണ്ടാ​ണെ​ന്നും നാ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​ന്​ സ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​ചേ​ർ​ത്തു.

മ​ത്സ​ര​ത്തി​ൽ 100 ശ​ത​മാ​നം വി​ജ​യ​ത്തി​നാ​യി സ​മ​ർ​പ്പി​ക്കും. ടീം ​സെ​ല​ക്​​ഷ​നി​ൽ തൃ​പ്​​ത​നാ​ണ്. എ​ല്ലാ ഫോ​ർ​മാ​റ്റി​ലും ടീ​മി​നെ ന​യി​ക്കു​ന്ന​തി​ൽ സ​മ്മ​ർ​ദ​മി​ല്ല. ട്വ​ൻ​റി20​യി​ലേ​ക്കു​ള്ള ഒ​രു​ക്കം ന​ട​ത്താ​ൻ ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള പ​ര​മ്പ​ര സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

2019ൽ ​ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലാ​ണ്​ ഇ​ന്ത്യ​യും പാ​കി​സ്​​താ​നും അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന്​ വി​ജ​യം ഇ​ന്ത്യ​ക്കാ​യി​രു​ന്നു.

Tags:    
News Summary - Twenty20 World Cup: Trophy released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.