ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിനു കീഴിൽ വീണ്ടും രണ്ടു പഠനകേന്ദ്രങ്ങൾകൂടി. മുഹൈസിന വാസൽ വില്ലേജ്, വാസൽ ഒയാസിസ് 2 എന്നീ പഠനകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനോത്സവം ഞായറാഴ്ച മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ ഉദ്ഘാടനം ചെയ്തു. വാസൽ വില്ലേജ് പോലെയുള്ള വലിയ മലയാളി കമ്യൂണിറ്റികളിലേക്ക് വളരെ പെട്ടെന്നുതന്നെ മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രവർത്തകർ ഭാഷാപ്രചാരണ പ്രവർത്തനങ്ങളുമായി എത്തിച്ചേരുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെക്രട്ടറി ദിലീപ് സി.എൻ.എൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി. അധ്യാപകനായ രഞ്ജിത്ത് കുട്ടികൾക്ക് ആദ്യ ക്ലാസെടുത്തു. കൺവീനർ ഫിറോസിയ, അധ്യാപിക വിദ്യ പ്രവീൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഖിസൈസ് കോഓഓഡിനേറ്റർ സുനേഷ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.