അബൂദബി: യു.എസ് ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളെ മാറ്റിനിർത്തി ദിർഹത്തിലും രൂപയിലും പരസ്പരം നേരിട്ടുള്ള വ്യാപാരം സാധ്യമാക്കുന്ന ചരിത്രപരമായ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിച്ചുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തിന് ഏറെ ലാഭമുണ്ടാക്കുന്നതാണ് കരാർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന യു.എ.ഇ സന്ദർശനത്തിൽ ഒപ്പിട്ട ധാരണാപത്രങ്ങളുടെ അനുബന്ധമായാണ് ഇൗ കരാറിലെത്തിയതെന്ന് മോദിയുടെ സന്ദർശന അവലോകനത്തിൽ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി വ്യക്തമാക്കി.
മറ്റു രണ്ടു അനുബന്ധ കരാറുകളിൽ കൂടി ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കറൻസി കൈമാറ്റ കരാറാണ് ഇതിലൊന്ന്. ഇരു രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ തമ്മിലാണ് ഇൗ കരാർ. കരാർ പ്രകാരം ഇരു രാജ്യത്തെയും ബിസിനസുകാർക്ക് യു.എസ് ഡോളർ വഴിയല്ലാതെ രൂപയിലും ദിർഹത്തിലും നേരിട്ട് വ്യാപാരം നടത്താൻ സാധിക്കും. ഇത് ബിസിനസ് സമൂഹത്തിന് ഏറെ ലാഭമുണ്ടാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതൽ കാര്യക്ഷമമാകുമെന്നും സൂരി പറഞ്ഞു.
ദിർഹം യു.എസ് ഡോളറിനെ അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കറൻസി കൈമാറ്റ കരാർ ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തിൽ ഗുണകരമായ ഫലമുണ്ടാക്കും. രണ്ടാമത്തെ കരാർ നടപടികളെല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും ഇൗയാഴ്ച ഒപ്പുവെക്കുമെന്നും സൂരി വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിന് യോജിപ്പ് പ്രവർത്തിക്കുന്നതിനുള്ള കരാറാണിതെന്നും അദ്ദേഹം പറഞ്ഞു.
1982ൽ ഇന്ത്യയും യു.എ.ഇയും തമ്മിലുണ്ടായിരുന്ന 18.2 കോടി ഡോളറിെൻറ വ്യാപാരം ഇന്ന് 5300 കോടി ഡോളറിേൻറതായി ഉയർന്നായി മോദിയുടെ സന്ദർശന സമാപനത്തിെൻറ ഭാഗമായി ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.