ഗാലറിയിലെത്തുന്ന കാണികൾക്ക്​ ഹസ ബിൻ സായിദ്​ സ്​റ്റേഡിയത്തിൽ സൗജന്യ കോവിഡ്​ പരിശോധന സൗകര്യം ഏർപ്പെടുത്തിയപ്പോൾ 

യു.എ.ഇ ഇന്ന്​ തായ്​ലൻഡിനെതിരെ; കാണികൾക്ക്​ സൗജന്യ കോവിഡ്​ പരിശോധന

ദുബൈ: ദേശീയ ടീമി​െൻറ മത്സരത്തിനായി ഗാലറി തുറന്നുകൊടുത്ത യു.എ.ഇ, സ്​റ്റേഡിയത്തിലെത്തുന്നവർക്ക്​ സൗജന്യ കോവിഡ്​ പരിശോധനയും ഏർപ്പെടുത്തി.

തമൂഹ്​ ഹെൽത്ത്​ ​കെയറുമായി ചേർന്നാണ്​ യു.എ.ഇ ഫുട്​ബാൾ അസോസിയേഷൻ സൗജന്യ കോവിഡ്​ പരിശോധനാസൗകര്യം ഒരുക്കിയത്​. ലോകകപ്പ്​ യോഗ്യതാമത്സരം കളിക്കുന്ന യു.എ.ഇയുടെ രണ്ടാം മത്സരം തിങ്കളാഴ്​ച നടക്കാനിരിക്കെയാണ്​ കളി കാണാനെത്തുന്നവർക്ക്​ സൗജന്യ പരിശോധന​. ഇന്ന്​ രാത്രി 8.45ന്​ തായ്​ലൻഡിനെതിരെയാണ്​ മത്സരം. ആദ്യ മത്സരത്തിൽ മലേഷ്യയെ എതിരില്ലാത്ത നാല്​ ഗോളിന്​ യു.എ.ഇ തോൽപിച്ചിരുന്നു.ലോകകപ്പ്​ യോഗ്യത മത്സരം കളിക്കുന്ന സ്വന്തം ടീമിന്​ പ്രോത്സാഹനമേകാൻ കാണികളെ ഗാലറിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ്​ കോവിഡ്​ പരിശോധനയും സൗജന്യമാക്കിയത്​.

ഹസ ബിൻ സായിദ്​ സ്​റ്റേഡിയത്തിലാണ്​ പരിശോധനാ സൗകര്യമൊരുക്കിയത്​. സ്​റ്റേഡിയത്തി​െലത്തുന്നവർക്ക്​ വാക്​സിനേഷനും 48 മണിക്കൂർ മുെമ്പടുത്ത കോവിഡ്​ പരിശോധനയും നിർബന്ധമാക്കിയിരുന്നു.സബീൽ സ്​റ്റേഡിയത്തിലാണ്​ മത്സരം. പ്രവേശന ഫീസ്​ 25 ദിർഹം. 30 ശതമാനം കാണികൾക്കാണ്​ അനുമതി.

Tags:    
News Summary - UAE against Thailand today; Free Covid test for spectators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.