ദുബൈ: സ്വീഡനിൽ വിശുദ്ധ ഖുർആൻ അഗ്നിക്കിരയാക്കിയ സംഭവത്തെ അപലപിച്ച് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സമൂഹത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും അപലപനീയമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളും ഉപേക്ഷിക്കണമെന്നും മതചിഹ്നങ്ങളെ ബഹുമാനിക്കുകയും മതങ്ങളെ അവഹേളിച്ച് വിദ്വേഷം വളർത്തുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.