സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ലി​ബി​യ​യി​ലേ​ക്ക് വി​മാ​നം പു​റ​പ്പെ​ടു​ന്നു

ലി​ബി​യ​ക്ക്​ 90 ട​ൺ സ​ഹാ​യം എ​ത്തി​ച്ച്​ യു.​എ.​ഇ

ദു​ബൈ: പ്ര​ള​യം വ​ൻ നാ​ശം​വി​ത​ച്ച ലി​ബി​യ​ൻ ജ​ന​ത​ക്ക്​ വീ​ണ്ടും യു.​എ.​ഇ​യു​ടെ മാ​നു​ഷി​ക​സ​ഹാ​യം. 90 ട​ൺ അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ച​ര​ക്കു​വി​മാ​നം ലി​ബി​യ​യി​ലേ​ക്ക്​ പ​റ​ന്നു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ അ​യ​ച്ച​ത്​. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്​​ച​ക്കി​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി മൂ​ന്നാ​മ​ത്തെ വി​മാ​ന​മാ​ണ്​ വെ​ള്ളി​യാ​ഴ്ച ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ലി​ബി​യ​ൻ ന​ഗ​ര​മാ​യ ബെം​ഗാ​സി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൻ​സ്​ ഹൈ ​ക​മീ​ഷ​ണ​ർ, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ റെ​ഡ്​ ക്രോ​സ്, റെ​ഡ്​ ക്ര​സ​ന്‍റ്​ സൊ​സൈ​റ്റി​ക​ൾ എ​ന്നി​വ​ർ ശേ​ഖ​രി​ച്ച അ​വ​ശ്യ വ​സ്തു​ക്ക​ളാ​യ ഷെ​ൽ​ട്ട​റു​ക​ൾ, കി​ച്ച​ൻ സെ​റ്റു​ക​ൾ, പു​ത​പ്പു​ക​ൾ, ജെ​റി കാ​നു​ക​ൾ, മ​റ്റ്​ അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങു​ന്ന​താ​ണ്​ സ​ഹാ​യം. സെ​പ്​​റ്റം​ബ​ർ 10ന്​ ​ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​ൽ ര​ണ്ട്​ ഡാ​മു​ക​ൾ ത​ക​ർ​ന്ന​തോ​ടെ​യാ​ണ്​ ലി​ബി​യ​യി​ൽ സൂ​നാ​മി​ക്ക്​ തു​ല്യ​മാ​യ വ​ൻ പ്ര​ള​യ​മു​ണ്ടാ​യ​ത്. ഇ​തി​ൽ 4000 ത്തി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന്. ലി​ബി​യ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ പ്ര​​ത്യേ​ക എ​യ​ർ ​ബ്രി​ഡ്ജും യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി വി​ദ​ഗ്​​ധ​ർ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക ടീ​മി​നേ​യും യു.​എ.​ഇ അ​യ​ച്ചി​രു​ന്നു. ഈ ​സം​ഘം 181 പേ​രെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ലി​ബി​യ​ൻ അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്നാ​യി​രി​ക്കും പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ക.

Tags:    
News Summary - UAE delivers 90 tons for aid to Libya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.