ദുബൈ: പൊതു ടോയിലറ്റിലെ വൃത്തിയില്ലായ്മയും ദുർഗന്ധവുമെല്ലാം കാരണം കടിച്ചു പിടി ച്ചു നിൽക്കുന്ന ശീലം പലർക്കുമുണ്ട്, പ്രത്യേകിച്ച് സ്ത്രീകൾക്ക്.
അത്തരം പ്രതിസന ്ധിക്ക് സ്മാർട്ട് ആയ മാർഗത്തിലൂടെ പരിഹാരമുണ്ടാക്കുകയാണ് ദുബൈ. അടിമുടി സ്മാർട്ട് ആയി ലോകത്തിൽ ഒന്നാം നമ്പർ ആവാൻ കുതിക്കുന്ന ദുബൈ നഗരത്തിൽ മനുഷ്യെൻറ അടിയന്തിരവും അത്യാവശ്യവുമായ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ മാത്രമെന്തിന് സ്മാർട്ട് അല്ലാതാവണം. എ.സിയും ടച്ച് സ്ക്രീനും എല്ലാം ഉള്ള, കയറിയാൽ തികച്ചും സംതൃപ്തി തോന്നുന്ന സ്മാർട്ട് ടോയിലറ്റ്
ദുബൈ ഗോൾഡ് സൂക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുകയാണ് ദുബൈ നഗരസഭ. ഒരാളുടെ ഉപയോഗം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ സ്വയം വൃത്തിയാക്കി, അണുനശീകരണം നടത്തും എന്നതാണ് സ്മാർട്ട് ടോയിലറ്റിെൻറ സവിശേഷത. ടച്ച് സ്ക്രീനിൽ അറബിയിലും ഇംഗ്ലിഷിലുമായി നിർദേശങ്ങൾ ലഭിക്കും. സ്ത്രീകൾക്ക്, പുരുഷൻമാർക്ക്, കുട്ടികൾക്ക്, ശാരീരിക വ്യതിയാനങ്ങളുള്ളവർക്ക് എന്നിങ്ങനെ എല്ലാവർക്കും സൗകര്യപ്രദമാം വിധം ഉപയോഗിക്കാനാവുന്നതാണ് സ്മാർട്ട് ടോയ്ലറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.