ദുബൈ: സുവർണ ജൂബിലി വർഷത്തിന് മുന്നോടിയായി അവതരിപ്പിക്കുന്ന യു.എ.ഇ നേഷൻ ബ്രാൻറിെൻറ അടയാള ചിഹ്നം വോട്ടുചെയ്ത് തിരഞ്ഞെടുക്കാനുള്ള അവസാന തീയതി ഇൗ മാസം 31 ആയിരിക്കും. ഇതിനകംതന്നെ 72 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ കൂടുതൽ പേരും യു.എ.ഇയിൽനിന്നാണ്. ഇന്ത്യ, ഇൗജിപ്ത്, സൗദി അറേബ്യ, ആസ്ട്രേലിയ, മെറോക്കോ, കാനഡ, അൾജീരിയ, തുനീഷ്യ എന്നിവിടങ്ങളിൽനിന്നും നിരവധി പേർ വോട്ടു ചെയ്തു. നിരവധി ലോഗോകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മികവുറ്റ ലോഗോകളാണ് അവസാന ഘട്ട മത്സരത്തിലുള്ളത്.
www.nationbrand.ae എന്ന സൈറ്റിൽ കയറിയാൽ വോട്ട് ചെയ്യാം. എമിറേറ്റ്സ് എന്ന് അറബിക് കലിഗ്രഫിയിൽ എഴുതിയത്, അറേബ്യൻ പാരമ്പര്യ പ്രതീകമായ ഇൗത്തപ്പനയോല, ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകൾ എന്നിവയിൽ ഒന്നിനാണ് വോട്ടു ചെയ്യേണ്ടത്. കൂടുതൽ വോട്ട് നേടുന്ന ലോഗോ തിരഞ്ഞെടുക്കപ്പെടും.
എന്നാൽ, ഏത് ചിഹ്നത്തിന് വോട്ട് ചെയ്താലും പകരമായി ഒരു മരം യു.എ.ഇ അധികൃതർ നടും. അതായത് ഇതിനകം 72 ലക്ഷം മരങ്ങളാണ് നടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.