Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ നേഷൻ ബ്രാൻറ്​...

യു.എ.ഇ നേഷൻ ബ്രാൻറ്​ ലോഗോ: വോട്ടിങ്ങി​െൻറ അവസാന തീയതി ഇൗ മാസം 31

text_fields
bookmark_border
യു.എ.ഇ നേഷൻ ബ്രാൻറ്​ ലോഗോ:  വോട്ടിങ്ങി​െൻറ അവസാന തീയതി ഇൗ മാസം 31
cancel

ദുബൈ: സുവർണ ജൂബിലി വർഷത്തിന്​ മുന്നോടിയായി അവതരിപ്പിക്കുന്ന യു.എ.ഇ നേഷൻ ബ്രാൻറി​​െൻറ അടയാള ചിഹ്നം ​വോട്ടുചെയ്​ത്​ തിരഞ്ഞെടുക്കാനുള്ള അവസാന തീയതി ഇൗ മാസം 31 ആയിരിക്കും. ഇതിനകംതന്നെ 72 ലക്ഷം പേരാണ്​ വോട്ട്​ രേഖപ്പെടുത്തിയത്​. ഇതിൽ കൂടുതൽ പേരും യു.എ.ഇയിൽനിന്നാണ്​. ഇന്ത്യ, ഇൗജിപ്​ത്​, സൗദി അറേബ്യ, ആസ്​ട്രേലിയ, മെറോക്കോ, കാനഡ, അൾജീരിയ, തുനീഷ്യ എന്നിവിടങ്ങളിൽനിന്നും നിരവധി പേർ വോട്ടു ചെയ്​തു. നിരവധി ലോഗോകളിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ട മൂന്ന്​ മികവുറ്റ ലോഗോകളാണ്​ അവസാന ഘട്ട മത്സരത്തിലുള്ളത്​.

www.nationbrand.ae എന്ന സൈറ്റിൽ കയറിയാൽ വോട്ട്​ ചെയ്യാം. എമിറേറ്റ്​സ്​ എന്ന്​ അറബിക്​ കലിഗ്രഫിയിൽ എഴുതിയത്​, അറേബ്യൻ പാരമ്പര്യ പ്രതീകമായ ഇൗത്തപ്പനയോല, ഏഴ്​ എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ്​ വരകൾ എന്നിവയിൽ ഒന്നിനാണ്​ വോട്ടു ചെയ്യേണ്ടത്​. കൂടുതൽ വോട്ട്​ നേടുന്ന ലോഗോ തിരഞ്ഞെടുക്കപ്പെടും.
എന്നാൽ, ഏത്​ ചിഹ്നത്തിന്​ വോട്ട്​ ചെയ്​താലും പകരമായി ഒരു മരം യു.എ.ഇ അധികൃതർ നടും. അതായത്​ ഇതിനകം 72 ലക്ഷം മരങ്ങളാണ്​ നടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story
RADO