‘ബോസസ് ഡേ ഔട്ടു’മായി കൈകോർത്ത് യു.എ.ഇയിലെ പ്രമുഖ ബിസിനസ് കൂട്ടായ്മകൾ
text_fieldsദുബൈ: ബിസിനസ് മുന്നേറ്റം സ്വപ്നം കാണുന്നവർക്ക് പ്രചോദനവും നേതൃമികവും പകർന്നുനൽകുന്നതിന് ‘ഗൾഫ് മാധ്യമം’ ദുബൈയിൽ സംഘടിപ്പിക്കുന്ന ‘ബോസസ് ഡേ ഔട്ടു’മായി കൈകോർത്ത് പ്രവാസലോകത്തെ പ്രമുഖ ബിസിനസ് കൂട്ടായ്മകൾ.
യു.എ.ഇയിലെ ഇന്ത്യൻ ബിസിനസുകാരുടെ ഏറ്റവും വലിയ സംഘടനയായ ഐ.ബി.പി.സി, മഹാരാഷ്ട്രക്കാരായ ബിസിനസുകാരുടെ കൂട്ടായ്മയായ ജി.എം.ബി.എഫ്(ഗ്ലോബൽ), തമിഴ് ബിസിനസുകാരുടെ കൂട്ടായ്മയായ ടി.ഇ.പി.എ-ടീം എന്റർപ്രണേസ് എന്നിവ പങ്കാളിത്തം സംബന്ധിച്ച് ഗൾഫ് മാധ്യമവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇരു കൂട്ടായ്മകളിലെയും അംഗങ്ങളെ ‘ബോസസ് ഡേ ഔട്ടി’ൽ പങ്കെടുപ്പിക്കുന്നതിനാണ് ധാരണയിലെത്തിയിരിക്കുന്നത്. പരിപാടിയിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ ഉന്നത വ്യക്തികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ ബിസിനസ് കൂട്ടായ്മകൾ സഹകരിക്കും. സെപ്റ്റംബർ 25 ബുധനാഴ്ച ദുബൈ പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലായ വാൾഡോഫ് അസ്റ്റോറിയയിലാണ് ‘ബോസസ് ഡേ ഔട്ട്’ അരങ്ങേറുന്നത്.
ഇതിഹാസ ക്രിക്കറ്റ് താരവും ലോകപ്രശസ്ത പ്രചോദക പ്രഭാഷകനുമായ ജോണ്ടി റോഡ്സ്, സെലിബ്രിറ്റി മെന്റർ അർഫീൻ ഖാൻ, എഴുത്തുകാരിയും സംരംഭകയുമായ പൂജ മഖീജ, എ.ഐ കണ്ടന്റ് വിദഗ്ധനായ സാനിധ്യ തുൾസിനന്ദൻ എന്നിവർ നയിക്കുന്ന സെഷനകളും ഉൾപ്പെടുന്ന ‘ബോസസ് ഡേ ഔട്ട്’ ദുബൈയിലെ ബിസിനസ്-മാനേജ്മെന്റ് മേഖലകളിലെ പ്രഫഷനലുകൾക്ക് പുതുവഴികാട്ടിയായാണ് അവതരിപ്പിക്കുന്നത്.
പുതുതലമുറ സംരംഭകർ, സ്റ്റാർട്ടപ് ടീം അംഗങ്ങൾ തുടങ്ങിയവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് പരിപാടി ഒരുക്കുന്നത്. ബിസിനസ് മേഖലയിലേക്ക് പുതുതായി കാലെടുത്തുവെക്കുന്നവർക്കും ബിസിനസ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സ്വയം മുന്നേറാൻ താൽപര്യമുള്ളവർക്കും പരിപാടി ഉപകാരപ്പെടും.
സീറ്റുകളുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അന്വേഷണങ്ങൾക്ക് 0555129847, 042521071 എന്നീ നമ്പറുകളിലും cok@gulfmadhyamam.net എന്ന ഇ-മെയിലിലും ബന്ധപ്പെടാം. ക്യൂ ടിക്കറ്റ്സിലും പ്രവേശന ടിക്കറ്റ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.