ദുബൈ: സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 76 ജീവനക്കാർക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും സൗജന്യമായി ഉംറ യാത്ര ഒരുക്കി ദുബൈ പൊലീസ്. ദുബൈ പൊലീസിൽ നിന്നുള്ള 17ാമത്തെ ബാച്ചാണ് ഈ വർഷം സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഉംറ യാത്രക്കൊരുങ്ങുന്നത്. മക്കയിലും മദീനയിലുമായി ആറു ദിവസത്തെ തീർഥാടനമാണ് ഒരുക്കുന്നതെന്ന് ഇസ്ലാമിക് അഫയേഴ്സ് ടോറൻസ് സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അബ്ദുല്ല അൽ ഫലാഹി പറഞ്ഞു.
വരുന്ന ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യാത്ര പ്രഖ്യാപിക്കും. പ്രഭാഷകൻ ശൈഖ് ഡോ. ശരീഫ് അബ്ദുല്ലയുടെ നേതൃത്വത്തിൽ സംഘം മക്കയിലും മദീനയിലും തീർഥാടനം നടത്തും.
ഇഹ്റാം ഉൾപ്പെടെ ഉംറ നിർവഹിക്കാനാവശ്യമായ നിർദേശങ്ങളും മറ്റും യാത്രക്ക് മുമ്പായി ഇദ്ദേഹം ഉദ്യോഗസ്ഥർക്ക് വിശദീകരിച്ച് നൽകും. ജീവനക്കാർക്കിടയിൽ സന്തോഷം വർധിപ്പിക്കുന്നതിനും അവരുടെ ആത്മാർഥമായ പ്രവർത്തനങ്ങൾക്കുള്ള സമ്മാനമെന്ന നിലയിലുമാണ് ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.