ദുബൈ: ഈദുൽ ഫിത്ർ, വിഷു ആഘോഷത്തോടനുബന്ധിച്ച് യു.എ.ഇയിൽ പടക്ക വിപണിയും സജീവമാകുകയാണ്. ഈ സാഹചര്യത്തിൽ പൊതുജന സുരക്ഷ കണക്കിലെടുത്ത് അനധികൃത പടക്കക്കച്ചവടത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് പബ്ലിക് പ്രോസിക്യൂഷൻ. ലൈസൻസില്ലാതെ പടക്കങ്ങൾ വിൽക്കുന്നത് ലക്ഷം ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത ജയിൽശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന ബോധവത്കരണ കാമ്പയിനിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ലൈസൻസില്ലാതെ പടക്കങ്ങളുടെ വിൽപന, ഇറക്കുമതി, കയറ്റുമതി, രാജ്യത്തിനകത്തും പുറത്തും നിന്ന് പടക്കങ്ങൾ കൊണ്ടുവരുക എന്നിവയെല്ലാം ശിക്ഷാർഹമായ കുറ്റമാണ്.
ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ, സൈനിക ഉപകരണങ്ങൾ, അപകടകരമായ മറ്റു വസ്തുക്കൾ എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2019ൽ പുറത്തിറക്കിയ ഫെഡറൽ നിയമത്തിലെ 54 അനുച്ഛേദത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ചുറ്റുപാടും വൻ നാശനഷ്ടങ്ങളിനിയമത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം നിയമപരമായ ജീവിതം നയിക്കാനുള്ള സംസ്കാരം പ്രോത്സാഹിപ്പിക്കുകകൂടിയാണ് ബോധവത്കരണത്തിലൂടെ പബ്ലിക് പ്രോസിക്യൂഷൻ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.