ഇത്തിഹാദ് യാത്രക്കാരുടെ ലാപ്ടോപ്പ് നിയന്ത്രണം അമേരിക്ക നീക്കി 

വാഷിങ്ടൺ: അബൂദാബിയിൽ നിന്നുള്ള വിമാന യാത്രക്കാർ കാബിനിലേക്ക് ലാപ്ടോപ് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം അമേരിക്ക നീക്കി. അബുദാബിയുടെ ഇത്തിഹാദ് എയർവേഴ്സ് യാത്രക്കാർക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ഇത്തിഹാദ് എയർവേഴ്സ് അബുദാബി ഇൻറർനാഷണൽ എയർപോർട്ടിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. അമേരിക്കയെ തൃപ്തിപ്പെടുത്താൻ അബൂദാബിയിൽ സൂപിരിയർ സെക്യൂരിറ്റി അഡ്വന്‍റേജസ്ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇത്തിഹാദ് എയർവെയ്സ് അമേരിക്കൻ തീരുമാനം സ്വാഗതം ചെയ്തു. അബുദാബിയിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്നും  ഈ നടപടികൾ കൃത്യമായും പ്രാവർത്തികമാക്കുന്നുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥർ നേരത്തെ തന്നെ കണ്ടെത്തിയതായി ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ഡേവി ലാപൻ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ 10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് വസ്തുക്കള്‍ വിമാനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനം സ്വീകരിച്ചാലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സഹകരിക്കേണ്ടി വരുമെന്ന് യുണെറ്റഡ് എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഓസ്‌കാര്‍ മുണോസ് പറഞ്ഞു.

Tags:    
News Summary - US removes Abu Dhabi from laptop ban flight list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.