അബൂദബി: ബലിപെരുന്നാൾ പൊതുഅവധിയും വാരാന്ത്യ അവധിയും ഉൾപ്പെടെ ആറുദിവസത്തിനുശേഷം ഞായറാഴ്ച സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫിസുകളിലേക്ക് മടങ്ങും. ജോലി സ്ഥലത്ത് എത്തേണ്ട ജീവനക്കാർ പി.സി.ആർ പരിശോധന പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു ശനിയാഴ്ച.
സർക്കാർ ഓഫിസുകളിൽ ജീവനക്കാർക്ക് നാലു ദിവസത്തെ കോവിഡ് പരിശോധന അബൂദബിയിൽ നിർബന്ധമാക്കിയ ശേഷം ജീവനക്കാർക്കൊപ്പം ഇടപാടുകാരും വിവിധ കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ പരിശോധനക്ക് ശനിയാഴ്ച രാവിലെ മുതൽ എത്തിയിരുന്നു. പല സെൻററുകളിലും പരിശോധനക്കെത്തിയവരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഞായറാഴ്ച പരിശോധന ഫലം ലഭിച്ചാലേ സർക്കാർ ഓഫിസുകളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെയും ഇടപാടുകാരെയും കടത്തിവിടൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.