അമിത കീടനാശിനി: അഞ്ച്​ രാജ്യങ്ങളിലെ പഴം^പച്ചക്കറി ഇറക്കുമതി നിരോധിച്ചു

അബൂദബി: അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനി കണ്ടെത്തിയതിനാൽ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള ചിലയിനം പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതി യു.എ.ഇ കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. ഇൗജിപ്ത്, ഒമാൻ, ജോർദാൻ, ലെബനാൻ, യെമൻ രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്കാണ് നിരോധനം. മെയ് 15 മുതൽ നിരോധനം നിലവിൽ വരും. 

ഇൗജിപ്തിൽനിന്നുള്ള വിവിധയിനം കുരുമുളകുകളുടെ ഇറക്കുമതിക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ജോർദാനിൽനിന്ന് കാബേജ്, കോളിഫ്ലവർ, ലെറ്റ്യൂസ്, സ്ക്വാഷ്, പയർ എന്നിവയുടെ ഇറക്കുമതിയാണ് വിലക്കിയത്. ലെബനാനിലെ തണ്ണിമത്തൻ, കാരറ്റ്, ഒമാനിലെ ചീര എന്നിവയുടെയും ഇറക്കുമതി നിരോധിച്ചു. യെമനിലെ എല്ലാ ഇനം പഴങ്ങൾക്കും നിരോധനം ബാധകമാണ്. ഉൽപന്നങ്ങൾ കീടനാശിനി മുക്തമാകുന്നത് വരെയും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് വരെയും നിരോധനം തുടരും.

നിരോധിക്കാത്ത പഴം^പച്ചക്കറികൾ കീടനാശിനി അവശിഷ്ടങ്ങളിൽനിന്ന് മുക്തമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മെയ് 15 മുതൽ ഹാജരാക്കണമെന്നും ഇൗ രാജ്യങ്ങളോട് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. യു.എ.ഇ സ്വീകരിച്ച ഭക്ഷ്യസുരക്ഷക്ക് അനുയോജ്യമായ രീതിയിൽ ഉൽപന്നങ്ങൾ തയാറാക്കാൻ ഇൗ രാജ്യങ്ങളിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ബ്രിട്ടീഷ് കമീഷൻ അക്രഡിറ്റേഷനുള്ള അത്യാധുനിക ലബോറട്ടറികളിലാണ് യു.എ.ഇ കലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം കീടനാശിനി അവശിഷ്ടങ്ങൾ പരിശോധിക്കുന്നത്. 

Tags:    
News Summary - vegetalbe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.