ദുബൈ : ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ വ ിസ തട്ടിപ്പുകൾക്കെതിരെ സന്ദർശകർക്കും, താമസക്കാർക്കും ജനറൽ ഡയറക്ടറേറ്റ് റസിഡ ൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിെൻറ( ദുബൈ എമിഗ്രേഷൻ) മുന്നറിയിപ്പ്. അനധികൃത കമ്പ നികളും വ്യക്തികളും കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡി യ സൈറ്റുകൾ അകപ്പെട്ട് നിരവധി ഏഷ്യക്കാരാണ് വഞ്ചിതരായത്. ഇതിലൂടെയുള്ള വ്യാജ- വിസ പര സ്യങ്ങളും, ജോലി വാഗ്ദാനങ്ങളും കരുതിയിരിക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ, ഫേസ്ബുക്കിലൂടെ വ്യാജ യു.എ.ഇ വിസ നല്കുന്ന സംഘത്തെ ബഹ്റൈനില്‍ പിടികൂടിയിരുന്നു. ദുബൈ പൊലീസ്, ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി സഹകരിച്ച് ഇത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുന്ന വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ -ഖലഫ് അൽ ഗൈഥ് പറഞ്ഞു.
അനധികൃത കമ്പനികളെ സമീപിക്കുന്നതിലൂടെ ഇവര്‍ക്ക് ഔദ്യോഗിക ഫീസിനെക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നു. യു.എ.ഇയിലെ താമസക്കാരില്‍ ചിലരും ഇങ്ങനെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി അനധികൃത വഴി തോടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഔദ്യോഗിക സ്ഥാപനങ്ങള്‍ വഴി വിസ ഇടപാടുകള്‍ വളരെ ലളിതമാണെന്ന് അറിഞ്ഞിട്ടും അവര്‍ അത് ചെയ്യുന്നില്ലെന്നും ബ്രിഗേഡിയർ ജനറൽ ഖലഫ് അല്‍ ഗൈഥ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം, ജി.ഡി.ആര്.എഫ്.എ 584 ടൂറിസ്റ്റ് കമ്പനികള്‍ ഉള്‍പ്പെടെ ദുബൈയിലെ 10,071 കമ്പനികളിൽ പരിശോധന നടത്തി. ഇതിൽ 119 കമ്പനികള്‍ അനധികൃത ഇടപാടുകൾ നടത്തുന്നവയാണെന്ന് കണ്ടെത്തിട്ടുണ്ട്. ചില കമ്പനികള്‍ തൊഴില്‍ അന്വേഷകര്‍ക്ക് താമസ വിസ നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിയമ വിരുദ്ധമാണെന്ന് വകുപ്പ് ഓർമ്മപ്പെടുത്തുന്നു.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ വിസ അനുവദിക്കുന്ന കേസുകള്‍ ദുബൈ പൊലീസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ കമ്പനി ഉടമകളില്‍ നിന്ന് 10,000 ദിര്‍ഹം പിഴ ഈടാക്കുകയും നാടുകടത്തുകയും ചെയ്യും. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുകയും പുതിയ സ്പോണ്‍സര്‍ക്കു വേണ്ടി ജോലി ചെയ്യുകയും ചെയ്യുന്ന 496 പേരെ കഴിഞ്ഞ വര്‍ഷം വകുപ്പ് അറസ്റ്റ് ചെയ്തുവെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. 280 കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. നിയമവിരുദ്ധമായി കഴിയുന്നവരെ ജോലിക്കെടുക്കുന്നതിന് ഒരു ജോലിക്കാരന് 50,000 ദിര്‍ഹം എന്ന തോതില്‍ കമ്പനി പിഴയൊടുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
ജി.ഡി.ആർ.എഫ്.എ ദുബൈയുടെ പുതിയ സ്മാര്‍ട്ട് പ്രോജക്ട് വഴി 50 ലക്ഷം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം എന്‍ട്രി പെര്‍മിറ്റ് നല്‍കിയതായി മേജർ ജനറൽ അറിയിച്ചു.15 സെക്കൻഡിൽ സന്ദർശക വിസ അനുവദിക്കുന്ന വകുപ്പിെൻറ ഈ പുതിയ പദ്ധതി ഏറെ ശ്രദ്ധേയമായമാണ്. വിവിധ വിസ നടപടികൾക്ക് വകുപ്പിെൻറ മൊബൈൽ ആപ്ലിക്കേഷനായ GDRFA dubai എന്ന ആപ്പും വകുപ്പിെൻറ വെബ്സൈറ്റും, ഉപയോക്താക്കൾക്ക് ഏറെ സഹായകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.