ദുബൈ: സന്ദർശക വിസക്കാർക്കും അബൂദബിയിലേക്ക് വരാമെന്ന് അബൂദബി ദുരന്ത നിവാരണ സമിതി അറിയിച്ചു.
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്കും അല്ലാത്തവർക്കും വരാൻ കഴിയും. വാക്സിനെടുക്കാത്ത സന്ദർശക വിസക്കാർക്കും നിബന്ധനകളോടെ പ്രേവശനാനുമതി നൽകും. ഞായറാഴ്ച മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും.
ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിലില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത റെസിഡൻറ് വിസക്കാരും സന്ദർശകരും പത്ത് ദിവസം ക്വാറൻറീനിൽ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തുേമ്പാൾ പി.സി.ആർ പരിശോധന നടത്തുന്നതിനുപുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്സിനെടുത്തവർക്ക് ഏഴ് ദിവസം ക്വാറൻറീൻ മതി. ആറാം ദിവസം പി.സി.ആർ പരിശോധന നടത്തണം. നേരത്തെ വാക്സിനെടുത്തവർക്ക് പത്ത് ദിവസവും വാക്സിനെടുക്കാത്തവർക്ക് 12 ദിവസവുമായിരുന്നു ക്വാറൻറീൻ. പുതിയ നിബന്ധന പ്രകാരം ഇത് യഥാക്രമം ഏഴ്, പത്ത് ദിവസമായി ചുരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.