കാ​ഴ്ച​പ​രി​മി​ത​രു​ടെ ക്രി​ക്ക​റ്റ് പ​ര​മ്പ​ര ഷാ​ർ​ജ​യി​ൽ

ഷാ​ർ​ജ: കാ​ഴ്ച​പ​രി​മി​ത​ര്‍ക്കു​ള്ള ത്രി​കോ​ണ ക്രി​ക്ക​റ്റ് പ​ര​മ്പ​ര ഞാ​യ​റാ​ഴ്ച മു​ത​ൽ 19വ​രെ ഷാ​ര്‍ജ സ്‌​കൈ​ലൈ​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ ന​ട​ക്കും. ഇ​ന്ത്യ, പാ​കി​സ്താ​ന്‍, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും.

ഐ.​പി.​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭീ​മാ ജൂ​വ​ലേ​ഴ്​​സും കോ​സ്​​മോ​സ്​ സ്​​പോ​ർ​ട്​​സും ​ചേ​ർ​ന്നാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലു​ട​നീ​ളം ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ മ​ത്സ​രം ന​ട​ത്തു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി​ക്കു​വേ​ണ്ടി ചെ​യ​ര്‍മാ​ന്‍ ഇ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, കോ-​ചെ​യ​ര്‍മാ​ന്‍ എ.​കെ. ഫൈ​സ​ല്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു. ​നാ​ഗ​രാ​ജ റാ​വു, ഐ.​പി.​എ ചെ​യ​ര്‍മാ​ന്‍ വി.​കെ. ഷം​സു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ പാ​കി​സ്താ​നെ നേ​രി​ടും. ആ​റ്​ ലീ​ഗ് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ടീ​മു​ക​ള്‍ നാ​ളെ യു.​എ.​ഇ​യി​ലെ​ത്തും. ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ദി ​ബ്ലൈ​ന്‍ഡ് ഇ​ന്‍ ഇ​ന്ത്യ​യു​ടെ (സി.​എ.​ബി.​ഐ) പേ​രി​ൽ സം​ഘാ​ട​ക സ​മി​തി യു.​എ.​ഇ​യി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് മ​ത്സ​രം ഒ​രു​ക്കു​ന്ന​ത്.

വേ​ള്‍ഡ് ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് (ഡ​ബ്ല്യൂ.​ബി.​സി) ലി​മി​റ്റ​ഡി​നു കീ​ഴി​ല്‍ യു.​എ.​ഇ​യി​ല്‍ ഭാ​വി​യി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് ടീം ​രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ ഈ ​ടൂ​ര്‍ണ​മെ​ന്‍റ് സ​ഹാ​യി​ക്കും. ഇ​ന്ത്യ​യി​ല്‍ അ​ന്ധ​രു​ടെ ക്രി​ക്ക​റ്റ് നി​യ​ന്ത്രി​ക്കു​ക​യും സം​ഘ​ടി​പ്പി​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​പെ​ക്‌​സ് ബോ​ഡി​യാ​ണ് സി.​എ.​ബി.​ഐ. കൂ​ടാ​തെ, 24 സം​സ്ഥാ​ന അ​സോ​സി​യേ​ഷ​നു​ക​ളും 25,000ത്തി​ല​ധി​കം ക​ളി​ക്കാ​രും ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു​വ​രു​ന്നു. കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​രു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് ക്രി​ക്ക​റ്റ് പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും ജീ​വ​കാ​രു​ണ്യ​പ​ര​മാ​യ ഈ ​പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ന്‍ എ​ല്ലാ സു​മ​ന​സ്സു​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​ഭ്യ​ർ​ഥി​ച്ചു. സി.​എ.​ബി.​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നീ​ഷ് ഹെ​ന്‍റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഡ​ബ്ല്യൂ.​ബി.​സി ​​ഗ്ലോ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ജോ​ണ്‍ ഡേ​വി​ഡ്, സം​ഘാ​ട​ക സ​മി​തി ട്ര​ഷ​റ​ര്‍ കീ​ര്‍ത്തി കോ​തി​യ, ജ​മാ​ദ് ഉ​സ്മാ​ൻ, ഇ​സ്മാ​യി​ൽ റ​ജ​ബ്, ത​ൻ​ഹ നി​യാ​സ് അ​ൽ​നൂ​ർ ക്ലി​നി​ക്, ജാ​സിം ഫൈ​സ​ൽ, ഐ.​പി.​എ പ്ര​തി​നി​ധി​ക​ളാ​യ മു​നീ​ർ അ​ൽ​വ​ഫാ, സി.​എ. ശി​ഹാ​ബ് ത​ങ്ങ​ൾ, റ​ഫീ​ഖ് അ​ൽ മാ​യാ​ർ തു​ട​ങ്ങി​യ​വ​രും വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Visually impaired cricket series in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.