ദുബൈ: വയനാട്ടിൽ നിരവധിപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ അനുശോചനമറിയിച്ച് യു.എ.ഇ. കേരളത്തിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്ത്യൻ ജനതക്കും സർക്കാറിനും ഇരകളായവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനവും ഐക്യദാർഢ്യവും അറിയിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റവർക്ക് അതിവേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും അധികൃതർ ആശംസിച്ചു. കേരളത്തിലെ കനത്ത മഴയുടെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ കോൺസുലേറ്റ് വൃത്തങ്ങൾ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.
ഷാർജ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ബുധനാഴ്ച നടത്താനിരുന്ന റഫി നൈറ്റ് പരിപാടി മാറ്റിവെച്ചതായി ദർശന കലാസാംസ്കാരിക വേദി രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.