ദുബൈ: നവസംരംഭകരെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പുതിയ സംരംഭക പദ്ധതിയുമായി ട്രാവൽ, ടൂറിസം, സേവന മേഖലയിലെ പ്രമുഖ ബ്രാൻഡായ സ്മാർട്ട് ട്രാവൽ. കുറഞ്ഞ ചെലവിൽ വിവിധ സ്ഥലങ്ങളിൽ സ്മാർട്ട് ട്രാവലിെൻറ ഫ്രാഞ്ചൈസി തുടങ്ങാനുള്ള അവസരമാണ് മാനേജ്മെന്റ് ഒരുക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാൻ സന്നദ്ധരായ സംരംഭകർക്ക് ഫ്രാഞ്ചൈസികൾ തുടങ്ങാൻ അവസരം ഒരുങ്ങുന്നതാണ് പദ്ധതിയെന്ന് സ്മാർട്ട് ട്രാവൽ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അഫി അഹ്മദ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഔട്ട്ലെറ്റുകൾ വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായണ് പദ്ധതി. ഫ്രാഞ്ചൈസി നിക്ഷേപകർക്ക് മിനിമം മുതൽമുടക്കും ഉയർന്ന ലാഭവും ഗാരന്റി നൽകും. ഒരു വർഷം കൊണ്ട് ലാഭ വിഹിതം ലഭിക്കുന്നില്ലെങ്കിൽ മുഴുവൻ മുതൽമുടക്കും തിരിച്ചു നൽകും. 45,000 മുതൽ 80,000 ദിർഹം വരെയാണ് സാധാരണ രീതിയിൽ സ്ഥാപനം തുടങ്ങാൻ മുതൽമുടക്കു വേണ്ടി വരുന്നത്. ഇതിൽ 25 ശതമാനം സ്മാർട്ട് ട്രാവൽ വഹിക്കും. 75 ശതമാനമാണ് നിക്ഷേപകർ നൽകേണ്ടത്. സംരംഭം തുടങ്ങി മൂന്നു മാസത്തിനു ശേഷം ലാഭവിഹിതം നൽകി തുടക്കും. ലാഭത്തിെൻറ ഒരു വിഹിതം ഫ്രാഞ്ചൈസി ഫീആയും ബാക്കിയുള്ളത് നിക്ഷേപകരുമായും പങ്കുവെക്കും. എല്ലാ മൂന്ന് മാസം കൂടുമ്പോഴും കമ്പനി ഓഡിറ്റിങ്ങുണ്ടാവും.
സ്മാർട്ട് ട്രാവലിെൻറ വിപുലമായ ശൃംഖലയും പേരും വിശ്വാസ്യതയും നിക്ഷേപകർക്ക് ഗുണം ചെയ്യും. 2015ൽ 7 ജീവനക്കാരുമായി തുടങ്ങിയ സ്മാർട്ട് ട്രാവലിൽ ഇന്ന് 11 ശാഖകളിലായി നൂറിലധികം ജീവനക്കാരുണ്ട്. അവർക്ക് നൽകുന്ന സൗജന്യ സേവനങ്ങൾ പുതിയ ജീവനക്കാർക്കും നൽകും. 600ഓളം പേർക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് കരുതുന്നത്. ജീവനക്കാരുടെ രക്ഷിതാക്കൾക്ക് സൗജന്യമായി ഇൻഷുറൻസ് നൽകുന്ന പദ്ധതിയും പരിഗണനയിലാണ്. 2019 ൽ കോവിഡിന് മുമ്പ് 350 മില്യൺ ദിർഹമിെൻറ വാർഷിക വിറ്റുവരവാണ് സ്മാർട്ട് ട്രാവലിന് ഉണ്ടായത്. 2025ഓടെ 750 മില്യൺ ദിർഹമിെൻറ വാർഷിക വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വരും മാസങ്ങളിൽ തന്നെ പുതിയ ഫ്രാഞ്ചൈസികൾ തുറക്കും. അൽ നഹ്ദാ, ദേരാ, ബാർദുബൈ, ഖിസൈസ്, അൽ ദൈദ്, റാസൽ ഖൈമ, ഉമുൽഖുവൈൻ, ഫുജൈറ, മുസഫ ഹംദാൻ സ്ട്രീറ്റ് തുടങ്ങിയ മേഖലകളാണ് ലക്ഷ്യം. ഇതിന് പുറമെ 50ലധികം പുതിയ ബ്രാഞ്ചുകൾ മിഡിലീസ്റ്റിലും ഇന്ത്യയിലുമായി തുടങ്ങാനുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരും. ജീവനക്കാരുടെ അമ്മമാർക്ക് എല്ലാമാസവും നിശ്ചിത സംഖ്യ ധനസഹായം ലഭിക്കുന്ന 'കെയർ ഫോർ യുവർ മം' പദ്ധതി നാട്ടിലെ ജീവനക്കാർക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും അഫി പറഞ്ഞു. ഫ്രാഞ്ചൈസികൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് 00971504644100, 00971564776486 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വാർത്തസമ്മേളനത്തിൽ സ്മാർട് ട്രാവൽ െഡപ്യൂട്ടി ജനറൽ മാനേജർ സഫീർ മഹ്മൂദ്, ഒാപറേഷൻസ് മാനേജർ മാലിസ് ബെഡേകർ, സെയിൽസ് മാനേജർ ഷാജഹാൻ അഞ്ജിലത്ത്, ഇന്ത്യ ഏരിയ മാനേജർ എ.ടി. സഫ്വാൻ, അക്കൗണ്ട്സ് മാനേജർ ഷെഹ്സാദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.