ദുബൈ: വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളിലെ ജീവനക്കാർ തമ്മിൽ നടന്ന കായിക മത്സരങ്ങൾ സമാപിച്ചു. ജീവനക്കാരുടെ കായികക്ഷമത ഉറപ്പുവരുത്താനും പരസ്പരബന്ധങ്ങൾ ഊഷ്മളമാക്കാനുമാണ് വർഷംതോറും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, വടംവലി, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളാണ് ഈ വർഷം വിഗ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഫുട്ബാൾ ഫൈനലിൽ പാരാജോണിനെ തോൽപിച്ച് യങ് ലൈഫ് ജേതാക്കളായി. വോളിയിൽ ജീപാസ് ഓഫിസ് ടീം കിരീടം നേടി. യങ് ലൈഫാണ് റണ്ണർ അപ്.
ക്രിക്കറ്റിൽ ടീം പാരാ ജോണും വടംവലിയിൽ ടീം ഓൾസെൻമാർക്കും ജേതാക്കളായി. യങ് ലൈഫ്, റോയൽ ഫോർഡ് വെയർ ഹൗസ് എന്നീ ടീമുകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കമ്പനി ഡയറക്ടർ നിസാർ, ജനറൽ മാനേജർ മാത്യു, മാർക്കറ്റിങ് മാനേജർ വൈശാഖ്, എച്ച്.ആർ മാനേജർ സഗീർ തുടങ്ങിയവർ സമ്മാന വിതരണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.