ദുബൈ: വർക് ഫ്രം ഹോം സംവിധാനവും പ്രവൃത്തിസമയത്തിലെ മാറ്റവും എത്രത്തോളം ഗതാഗതക്കുരുക്ക് കുറക്കാൻ സഹായിക്കുമെന്ന് പഠിക്കാൻ സർവേയുമായി അധികൃതർ.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിലാണ് ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററും റോഡ് ഗതാഗത അതോറിറ്റിയും സംയുക്തമായി സർവേ നടത്തുന്നത്.
തിരക്കിട്ട സമയങ്ങളിൽ ഗതാഗതക്കുരുക്ക് കുറക്കുന്നതിൽ പുതിയ തൊഴിൽരീതികൾ സഹായിക്കുമോ എന്നറിയാനും ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെ തിരിച്ചറിയാനുമായാണ് പഠനം ലക്ഷ്യംവെക്കുന്നത്. ജീവനക്കാരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പഠനത്തിന് വേണ്ടി മാത്രമാണിത് ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു.
ദുബൈയിലെ ജനസംഖ്യ വർധിക്കുന്നതിന് അനുസരിച്ച് ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിപുലമായ പദ്ധതികളാണ് ആർ.ടി.എ ആവിഷ്കരിച്ചുവരുന്നത്. ഇതിനൊപ്പം ശാസ്ത്രീയമായരീതിയിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്.
നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഗതാഗത നിയന്ത്രണത്തിനൊപ്പം റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിനുള്ള സാധ്യതകൾ തേടുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് വർക് ഫ്രം ഹോം സംവിധാനം വരുത്തിയ മാറ്റം പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.