ദുബൈ വേൾഡ്​ ട്രേഡ്​ സെൻററിൽ നടന്ന സൗഹൃദ ഫുട്​ബാൾ മത്സരത്തിനുശേഷം താരങ്ങൾ

ഫിറ്റ്​നസ്​ ചലഞ്ചിന്​ ആവേശം പകർന്ന്​ ലോകോത്തര ഫുട്​ബാൾ താരങ്ങൾ

ദുബൈ: ഫിറ്റ്​നസ്​ ചലഞ്ചിന്​ ഐക്യദാർഢ്യവുമായി ലോകോത്തര ഫുട്​ബാൾ താരങ്ങളുടെ സൗഹൃദ മത്സരം സംഘടിപ്പിച്ചു. ദുബൈ വേൾഡ്​ ട്രേഡ്​ സെൻററിലെ ഇൻഡോർ മൈതാനത്ത്​ സംഘടിപ്പിച്ച ഫുട്​ബാൾ മത്സരത്തിലാണ്​ ഇവർ ഏറ്റുമുട്ടിയത്​. റയൽ മഡ്രിഡി​െൻറ മുൻ പോർച്ചുഗൽ താരം ലൂയിസ്​ ഫിഗോ, ലോകകപ്പ്​ നേടിയ സ്​പെയിൻ ടീമിലെ സൂപ്പർ താരം കാർലോസ്​ ​പുയോൾ, മൂന്നുതവണ ചാമ്പ്യൻസ്​ ലീഗ്​ കിരീടം ചൂടിയ ഡച്ച്​ താരം ക്ലിയറൻസ്​ സീഡോർഫ്​, സഹതാരം പാട്രിക്​ ക്ലുയ്​വർട്ട്​, ബാഴ്​സലോണയുടെ ഫ്രഞ്ച്​ താരം എറിക്​ അബിദാൽ, മുൻ സ്​പാനിഷ്​ താരം മൈക്കൽ സൽഗാദോ, ഇറ്റാലിയൻ ഗോൾ കീപ്പിങ്​ ഇതിഹാസം വാൾട്ടർ സെൻഗ, ഘാന താരം സുള്ളി മുൻതാരി, ​ഫ്രഞ്ച്​ താരം ഇബ്രാഹിം ബാ എന്നിവരാണ്​ കളത്തിലിറങ്ങിയത്​.

മുൻ മാഞ്ചസ്​റ്റർ താരം മൈക്കൽ സിൽവസ്​റ്റർ എത്തിയിരുന്നെങ്കിലും പരിക്കിനെ തുടർന്ന്​ പങ്കെടുത്തില്ല. ദുബൈ സ്​പോർട്​സ്​ കൗൺസിലും ടൂറിസം വകുപ്പും സംയുക്തമായാണ്​ പരിപാടി സംഘടിപ്പിച്ചത്​. ഫുട്​ബാൾ ലോകകപ്പ്​, യുവേഫ ചാമ്പ്യൻസ്​ ലീഗ്​, യൂറോപ ലീഗ്​ തുടങ്ങിയ കിരീടം നേടിയ ടീമുകളിലെ താരങ്ങളും മികച്ച താരങ്ങൾക്കുള്ള അവാർഡുകൾ കരസ്ഥമാക്കിയവരുമാണ്​ കളത്തിലിറങ്ങിയ താരങ്ങൾ.

ദുബൈ സ്​പോർട്​സ്​ കൗൺസിൽ സെക്രട്ടറി ജനറൽ സഈദ്​ ഹരെബ്​, അസി.​ സെക്രട്ടറി നാസർ അമാൻ അൽ റഹ്​മ തുടങ്ങിയവരും സംബന്ധിച്ചു. ദീർഘനാളുകൾക്കുശേഷം സഹതാരങ്ങളെ കാണാൻ അവസരമൊരുക്കിയ സംഘാടകർക്ക്​ താരങ്ങൾ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.