ഫിറ്റ്നസ് ചലഞ്ചിന് ആവേശം പകർന്ന് ലോകോത്തര ഫുട്ബാൾ താരങ്ങൾ
text_fieldsദുബൈ: ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യവുമായി ലോകോത്തര ഫുട്ബാൾ താരങ്ങളുടെ സൗഹൃദ മത്സരം സംഘടിപ്പിച്ചു. ദുബൈ വേൾഡ് ട്രേഡ് സെൻററിലെ ഇൻഡോർ മൈതാനത്ത് സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിലാണ് ഇവർ ഏറ്റുമുട്ടിയത്. റയൽ മഡ്രിഡിെൻറ മുൻ പോർച്ചുഗൽ താരം ലൂയിസ് ഫിഗോ, ലോകകപ്പ് നേടിയ സ്പെയിൻ ടീമിലെ സൂപ്പർ താരം കാർലോസ് പുയോൾ, മൂന്നുതവണ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ ഡച്ച് താരം ക്ലിയറൻസ് സീഡോർഫ്, സഹതാരം പാട്രിക് ക്ലുയ്വർട്ട്, ബാഴ്സലോണയുടെ ഫ്രഞ്ച് താരം എറിക് അബിദാൽ, മുൻ സ്പാനിഷ് താരം മൈക്കൽ സൽഗാദോ, ഇറ്റാലിയൻ ഗോൾ കീപ്പിങ് ഇതിഹാസം വാൾട്ടർ സെൻഗ, ഘാന താരം സുള്ളി മുൻതാരി, ഫ്രഞ്ച് താരം ഇബ്രാഹിം ബാ എന്നിവരാണ് കളത്തിലിറങ്ങിയത്.
മുൻ മാഞ്ചസ്റ്റർ താരം മൈക്കൽ സിൽവസ്റ്റർ എത്തിയിരുന്നെങ്കിലും പരിക്കിനെ തുടർന്ന് പങ്കെടുത്തില്ല. ദുബൈ സ്പോർട്സ് കൗൺസിലും ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫുട്ബാൾ ലോകകപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് തുടങ്ങിയ കിരീടം നേടിയ ടീമുകളിലെ താരങ്ങളും മികച്ച താരങ്ങൾക്കുള്ള അവാർഡുകൾ കരസ്ഥമാക്കിയവരുമാണ് കളത്തിലിറങ്ങിയ താരങ്ങൾ.
ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ്, അസി. സെക്രട്ടറി നാസർ അമാൻ അൽ റഹ്മ തുടങ്ങിയവരും സംബന്ധിച്ചു. ദീർഘനാളുകൾക്കുശേഷം സഹതാരങ്ങളെ കാണാൻ അവസരമൊരുക്കിയ സംഘാടകർക്ക് താരങ്ങൾ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.