ദുബൈ: സൈലം ലേണിങ്ങിന്റെ രണ്ടു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്ലസ്ടു, എന്‍ട്രന്‍സ് കോച്ചിങ് പ്രോഗ്രാമായ ടോപ്പേഴ്സ് -2025ലേക്കുള്ള പ്രവേശനപരീക്ഷയായ ‘നെസ്റ്റ്’ പരീക്ഷ ശനിയാഴ്ച നടക്കും. ‘ഗൾഫ് മാധ്യമ’വുമായി സഹകരിച്ചാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർഥികള്‍ക്ക് മാത്രമായി പ്രത്യേക പരീക്ഷ സംഘടിപ്പിക്കുന്നത്.
മെഡിക്കല്‍, എൻജിനീയറിങ് പ്രവേശനപരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിന് വിദ്യാർഥികളെ തയാറാക്കുക എന്നതും എയിംസ്, ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.എസ്.സി, ഐ.ഐ.എസ്.ടി, ഐസർ, ജിപ്മർ തുടങ്ങിയ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഉയര്‍ന്ന റാങ്കുകളോടെ വിദ്യാർഥികള്‍ക്ക് യോഗ്യത ഉറപ്പാക്കുക എന്നതുമാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലൂടെ പ്രധാനമായും സൈലം ലക്ഷ്യംവെക്കുന്നത്.
ദേശീയതലത്തിലുള്ള സ്കോളര്‍ഷിപ് പരീക്ഷയെന്നതിലുപരി മെഡിക്കല്‍, എൻജിനീയറിങ് മേഖല എത്തിപ്പിടിക്കാന്‍ കേരളത്തിലെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ‘നെസ്റ്റ്’ പരീക്ഷ.
പ്രവേശനപരീക്ഷയില്‍ മികച്ച സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കാണ് ടോപ്പേഴ്സ് -2025 പ്രോഗ്രാമില്‍ പ്രവേശനം നേടാന്‍ സാധിക്കുക.
പരീക്ഷയില്‍ ആദ്യ റാങ്കുകൾ നേടുന്ന വിദ്യാർഥികള്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പും കാഷ് അവാര്‍ഡുകളും സൈലം നല്‍കും. രജിസ്റ്റർ ലിങ്ക്: https://xylemlearning.com/nest/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.