ഷാര്‍ജ: കായികക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് ഫിറ്റ്നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന് കറാച്ചിവാല. ഫിറ്റ്നസ് നേടാനുള്ള മാര്‍ഗങ്ങളും സ്ഥിര വ്യായാമവും ഭക്ഷണക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് പുസ്തകോത്സവ വേദിയിൽ അവര്‍ സംവദിച്ചത്. യാസ്മിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദി പെര്‍ഫെക്ട് 10’ മേളയിലെ ബുക്ക്ഫോറത്തില് പ്രകാശനം ചെയ്തു. തുടര്‍ന്ന്, പ്രമുഖ മാധ്യമ പ്രവര്‍ത്തക മഞ്ജു രമണന് പുസ്തകത്തെക്കുറിച്ച് വിശദീകരിച്ചു. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനര്‍ കൂടിയാണ് യാസ്മിന്. നടിമാരായ കത്രീന കൈഫ്, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഫിറ്റ്നസ് പരിശീലകയാണ്. പുസ്തക മേളയില്‍ യാസ്മിന് കറാച്ചിവാലയുടെ ‘ദി പെര്‍ഫെക്ട് 10’ സൈനിങ് സെഷനുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.